മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

30 March 2010

യാത്രാമൊഴി

മാര്‍ച്ച്
പൊള്ളുന്ന ചൂട് അകത്തും പുറത്തും
ഭാവിയുടെ പടികള്‍ കയറാന്‍
പരീക്ഷണം കഴിഞ്ഞു
ഇടനാഴികളും ക്ലാസ്സ് മുറികളും ലൈബ്രറികളും
പരീക്ഷണ ശാലകളും കളിയിടങ്ങളും
മൗനത്തിന്റെ വാത്മീകത്തില്‍.....
കഞ്ഞിപ്പുരകളില്‍ വിറകെരിഞ്ഞു തീര്‍ന്നു
ഗുരു വര്യന്മാരുടെ സാന്ത്വനങ്ങളും
ശാസനകളും ഒരു കുളിരായി
തത്ക്കാലത്തേയ്ക്കും എന്നെന്നേക്കുമായി പടിയിറങ്ങുന്നവര്‍ -
പടിയിറങ്ങുന്നവരേ വിട ........
ഇനി ..........
അവിടെ ഇവിടെ എവിടെയെങ്കിലും -
വെച്ചുകണ്ടുമുട്ടാം.........

സൂര്യനാരായണന്‍
എച്ച്.എസ്.എ മലയാളം
ഗവ. വി. എച്ച്. എസ്. എസ്. വൈക്കം വെസ്റ്റ്

എസ് എം എസ് കഥകള്‍

ആദവും ഹവ്വയും

ഹവ്വ മോഷ്ടിച്ചത് ആദത്തിന്റെ വാരിയെല്ലു മാത്രമല്ല, ഹൃദയം കൂടിയാണ്.

പ്രതികാരം

കടുവയുടെ കുഞ്ഞിനെ ചവിട്ടിക്കൊന്നത് ആനയാണ്. എന്നാല്‍

കടുവ ശാസിച്ചതും പ്രതികാരം ചെയ്തതും ആടുകളോടാണ്.

ശുചിത്വം

ഹൊ, ഈ നാട്ടാലാര്‍ക്കും വൃത്തിയില്ല എന്നു പറഞ്ഞുകൊണ്ട്

അയാള്‍ ആ പഴത്തൊലി റോഡിലേയ്കു വലിച്ചെറിഞ്ഞു.

- വിന്‍സ് ടോം കാഞ്ഞിരത്താനം

(കടുത്തുരുത്തി)

ബ്ലാക്ക്ബോര്‍ഡ്

മൂന്നു കാലില്‍ ചാരിക്കിടന്ന്
ചരിത്രം കാണുകയും
ചരിത്രം കുറിക്കുകയും ചെയ്ത എന്നെ
ചരിത്രത്തിലേക്കുയര്‍ത്താന്‍
ചുമരില്‍ സ്ഥലം മാറ്റിയപ്പോള്‍
എനിക്ക് കാലുകള്‍ നഷ്ടമായി.

വിശാലാക്ഷിടീച്ചര്‍ കണ്ണ് പറിച്ച്
നെഞ്ചത്ത് വിരിച്ചിട്ടപ്പോള്‍
കാഴ്ചയുടെ സാധ്യതകള്‍
കുട്ടികള്‍ക്കൊപ്പം ഞാനുമറിഞ്ഞു.

സൂക്ഷ്മദര്‍ശിനിയിലൂടെ ലോകംകണ്ട
ബാലന്‍മാഷ് കാണാതെപോയ
അഞ്ജുവിന്റെയും സിന്ധുവിന്റെയും
ചിതറിപ്പോയ സ്വപ്നങ്ങള്‍
ഒളിഞ്ഞുകണ്ടത് ഞാന്‍ മാത്രം.

വള്ളത്തോളും വയലാറും
ചങ്ങമ്പുഴയും ആശാനും
ലീലാവതി ടീച്ചറേക്കാള്‍
എനിക്കു മനപ്പാഠമായിരുന്നു.

കാഴ്ചകള്‍ കണ്ടും ചരിത്രമെഴുതിയും
നരച്ചുപോയ എനിക്കൊരുങ്ങാന്‍
വര്‍ണക്കൂട്ടുകളില്ലാ
കറുത്ത ചായം മാത്രം

- എം കെ സൂര്യനാരായണന്‍ വൈക്കം വെസ്റ്റ് (കടുത്തുരുത്തി)

അമ്മമലയാളം

മുടിയേറ്റ് - ചുട്ടികുത്ത്

അനുഭവങ്ങള്‍

ടെസ്റ്റ്

അറിയിപ്പുകള്‍

ടെസ്റ്റ്

തെറ്റുകള്‍ തിരുത്തി എഴുതുക

1.മകളുടെ വിവാഹത്തിനു ബന്ധുക്കളെ . . . . . . . . . . . . . അയാള്‍ പുറപ്പെട്ടു. (ക്ഷണനം ചെയ്യുവാന്‍/ക്ഷണിക്കുവാന്‍)
ക്ഷണനം - കൊലപാതകം, ക്ഷണിക്കുക - വിളിക്കുക
2.ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെ . . . . . . . . . എന്നു വിളിക്കുന്നു.(പ്രാചീനകവിത്രയങ്ങള്‍/പ്രാചീനകവിത്രയം)
ത്രയം - മൂന്ന്, ത്രയങ്ങള്‍ - മൂന്നു വീതം ചേര്‍ന്നത്
3.ചടങ്ങിനെത്തിച്ചേര്‍ന്ന എല്ലാവരെയും . . . . . . . . . . . സ്വാഗതം ചെയ്തു.(ഹാര്‍ദ്ദവമായി/ഹാര്‍ദ്ദമായി)
ഹാര്‍ദ്ദം - സ്നേഹം, ഹാര്‍ദ്ദവം - ഹാര്‍ദ്ദത്തിന്റെ തെറ്റായ രൂപം
4.പി.റ്റി.എ മീറ്റിംഗില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ . . . . . . . . . . സ്വാഗതം ചെയ്യുന്നു. (രക്ഷാകര്‍ത്താക്കളെയും/രക്ഷകര്‍ത്താക്കളെയും) രക്ഷാകര്‍ത്താവ് - രക്ഷിക്കുന്നവന്‍, രക്ഷകര്‍ത്താവ് - ഈ പ്രയോഗം ഇല്ല
5.ക്ഷേത്രനിര്‍മ്മാണത്തിന് . . . . . . . . . . . . . . . . സഹായം ക്ഷേത്രകമ്മിറ്റി ആവശ്യപ്പെട്ടു. (നിര്‍ലോഭമായ/നിര്‍ലോപമായ)ലോഭം - പിശുക്ക്, ലോപം - കുറവ്, നിര്‍ലോഭ - ലോഭമില്ലാത്ത

( മലയാളം ടീം കടുത്തുരുത്തി )

നാടന്‍പാട്ട്

ടെസ്റ്റ്

ശൈലി/ചൊല്ല്

ടെസ്റ്റ്

കടംകഥ

ടെസ്റ്റ്

പാഠവിശകലനം

ടെസ്റ്റ്

ഉത്തരം കണ്ടെത്താമോ?

1.പഥേര്‍ പാഞ്ചാലി എന്ന ഇന്ത്യന്‍ സിനിമയുടെ സംവിധായകന്‍?
2.താരാശങ്കര്‍ ബാനര്‍ജിയുടെ പ്രസിദ്ധനോവലായ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?
3.ചങ്ങമ്പുഴ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
4.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?
5.വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര്?
6.ഭൂമിക്ക് ഒരു ചരമഗീതം ആരുടെ കൃതിയാണ്?
7. എം. ടി. യുടെ ഏതു നോവലിലെ കഥാപാത്രമാണ് ഭീമന്‍?
8.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് ആര്?
9.മലയാളത്തിലെ ആദ്യത്തെ നാടകം ഏത്?
10.ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
( നിങ്ങളുടെ ഉത്തരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.
malayalamteam@gmail.com )

പുസ്തകപരിചയം

ടെസ്റ്റ്

സൃഷ്ടികള്‍

ടെസ്റ്റ്

കലകള്‍

ടെസ്റ്റ്

29 March 2010

ചങ്ങമ്പുഴ

ആദ്യാക്ഷരം

യാളഭാഷാസ്നേഹികളായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷയുടെയും സാഹിത്യത്തിന്റെയും നവലോകത്തേക്ക് ഒരു പുതിയ രഥം.

Followers