മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

14 September 2010

2010 -വിദ്യാരംഗം മത്സരങ്ങള്‍

വിദ്യാരംഗം -കലാസാഹിത്യവേദി 2010 -11 വര്‍ഷത്തെ സാഹിത്യോത്സവത്തോടനുബന്ധിച്ച്താഴെപ്പറയുന്ന ഇനങ്ങളില്‍
മത്സരങ്ങള്‍ നടത്തുന്നതാണ്.
മത്സരങ്ങള്‍
ഹൈസ്ക്കൂള്‍ വിഭാഗം
കഥ(രണ്ടുമണിക്കൂര്‍)
കവിത(രണ്ടുമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
നാടന്‍പാട്ട്
കാവ്യമ‍ഞ്ജരി
പുസ്തകാസ്വാദനക്കുറിപ്പ്
സാഹിത്യ ക്വിസ്

യു.പി.വിഭാഗം
കഥ(ഒന്നരമണിക്കൂര്‍)
കവിത(ഒന്നരമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
സാഹിത്യ ക്വിസില്‍ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. നാടന്‍പാട്ട് അഞ്ചുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത് . സമയം അഞ്ചുമിനിട്ട്
കാവ്യമഞ്ജരി- വൈലോപ്പിള്ളി കവിതകള്‍
പുസ്തകാസ്വാദനക്കുറിപ്പ്
താഴെതന്നിരിക്കുന്ന പുസ്തകങ്ങളില്‍ പത്തെണ്ണമെങ്കിലും വായിച്ച് എഴുതണം
1ആടുജീവിതം(നോവല്‍) ബന്യാമിന്‍
2ഏന്‍മകന്‍ജെ(നോവല്‍) അംബികാസുതന്‍ മാങ്ങാട്
3താമരത്തോണി(കവിത) പി.കുഞ്ഞിരാമന്‍നായര്‍
4ഇത് ഭൂമിയാണ്(നാടകം) കെ.ടി.മുഹമ്മദ്
5അശ്വമേധം(നാടകം) തോപ്പില്‍ഭാസി
6ജ്ഞാനപ്പാന(കവിത) പൂന്താനം
7മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ കോവിലന്‍
8കഥ (കാരൂര്‍)
9ഏകാന്തവീഥിയിലെ അവധൂതന്‍(ജീവചരിത്രം) എം.കെ.സാനു
10എന്റെ സത്യാന്വേഷണപരീക്ഷകള്‍(ആത്മകഥ) ഗാന്ധിജി
11ഭൂമി പൊതുസ്വത്ത്(വൈജ്ഞാനികം) ഒരു .സംഘം ലേഖകര്‍
12ഹിമാലയസാനുക്കളില്‍(യാത്രാവിവരണം) രാമചന്ദ്രന്‍
13ഭാരതപര്യടനം(പഠനം) കുട്ടികൃഷ്ണമാരാര്‍
14വിശ്വവിഖ്യാതമായമൂക്ക്(ഹാസ്യം) ബഷീര്‍
15ഒരുചെറുപുഞ്ചിരി(തിരക്കഥ) എം.ടി
16ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ പൊന്ന്യാചന്ദ്രന്‍
17സിനിമയുടെലോകം(പഠനം) അടൂര്‍ഗോപാലകൃഷ്ണന്‍
18സൗരയൂഥവും അതിനപ്പുറവും(ശാസ്ത്രം) പ്രൊഫ.ശ്രീധരന്‍
19അമ്മകൊയ്യുന്നു(ബാലസാഹിത്യം) മുണ്ടൂര്‍ സേതുമാധവന്‍
20വേറിട്ടകാഴ്ചകള്‍(അനുഭവങ്ങള്‍) വി.കെ.ശീരാമന്‍

11 September 2010

അടൂര്‍ ഗോപാലകൃഷ്ണന്‍

പത്താം ക്ലാസ്സ്

അടൂര്‍ ഗോപാലകൃഷ്ണന്‍-അഭിനയത്തിന്റെ അതിരുകള്‍
നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962 -ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം.പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965-ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി.അടൂരിന്റെ സ്വയംവരത്തിനു മുന്‍പുവരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു. കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്‍,പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അംഗീകാരങ്ങള്‍അടൂരിനു ലഭിച്ച ചില അവാര്‍ഡുകള്‍..
ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ നിഴല്‍ക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു[1]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതന്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ല്‍ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ മലയാളചലച്ചിത്രങ്ങള്‍
സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
യക്ഷഗാനം (1979)
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
കൃഷ്ണനാട്ടം (1982)
മുഖാമുഖം (1984) - തിരക്കഥ, സംവിധാനം
അനന്തരം (1987‌‌)
മതിലുകള്‍(1989)
വിധേയന്‍(1993)
കഥാപുരുഷന്‍ (1995)
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
നിഴല്‍ക്കുത്ത് (2003)
നാല്‌ പെണ്ണുങ്ങള്‍(2007)
ഒരു പെണ്ണും രണ്ടാണും (2008)
സ്വയംവരത്തിനു മുന്‍പ് ഒട്ടനവധി ഹ്രസ്വചിത്രങ്ങള്‍ അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രടിയാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂര്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

ഒന്‍പതാം ക്ലാസ്സ്

അന്നം -ബാലചന്ദ്രന്‍ ചുള്ളിക്കാട്
കുടല്‍മാണിക്യക്ഷേത്രം -ഇന്ത്യയിലെ പ്രധാന ഭരതക്ഷേത്രം
കേരളത്തിലെ ഏക ഭരതക്ഷേത്രം ഇരിങ്ങാലക്കുടയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഭരതന്‍ ഇവിടെയിരുന്ന് ശ്രീരാമപാദുകം പൂജിക്കുന്നതായിട്ടാണ് സങ്കല്പം.

കൂടല്‍മാണിക്യക്ഷേത്രം

Followers