Pages

8 July 2010

കവിത

അമ്മ
മേഘങ്ങള്‍ പാറിപ്പറക്കുന്ന വിണ്ണില്‍
സൗന്ദര്യമമ്മയെപ്പോലെ
പാലൂട്ടി താരാട്ടി മാറോടു ചേര്‍ക്കുന്ന
അമ്മ മനസ്സിന്റെ സ്നേഹം
മാനത്തെ സൂര്യന്റെ തേരില്‍ പറന്നെത്തും
മരതക കല്ലിന്റെ ശോഭ
ആ കണ്ണില്‍ വിടരുന്നൊരായിരം പുഷ്പങ്ങള്‍
ത്യാഗത്തിന്‍ താരാട്ടാവുന്നു
ആ ചുണ്ടിലുതിരുന്ന വാക്കുകളോരോന്നും
മാതൃത്വത്തിന്റേതാവുന്നു
എന്‍ മന താഴ്വാര തണലില്‍ വളരുന്നൊരാ
ലോകത്തിന്‍ കാരുണ്യമമ്മ
അന്ധകാരത്തിനിരുട്ടില്‍ തടയുമ്പോള്‍
അറിവിന്റെ ദീപമാണമ്മ
കാരുണ്യമൊന്നൊരാ വാക്കിന്റെ പൂര്‍ണ്ണത
അമ്മയായായ് എന്നില്‍ തെളിഞ്ഞു
മാതാവിന്‍ നല്‍കുമാ അമ്മിഞ്ഞപാലിന്
മാധുര്യമിന്നുമേറുന്നു
മാനസതേരിലായ് ആലോലമാട്ടുന്ന
മാലാഖയാണെന്നുമമ്മ
പുസ്തക താളിലെ അക്ഷരം നല്‍കുന്ന
അറിവിന്‍ സാരമാണമ്മ
എന്നെ തഴുകി കുളിരെന്നും നല്‍കുന്ന
കാറ്റുമെന്നമ്മയെപ്പോലെ
കൈയ്യിടറുമ്പൊഴം കാലിടറുമ്പൊഴും
താങ്ങായി മാറുന്നു അമ്മ
ആഹ്ളാദ പുഷ്പങ്ങള്‍ താരമായി തെളിയിക്കും
ചേലുള്ള മാന്ത്രിക അമ്മ
വരണ്ടൊരാരാമത്തിന്റെ മാറിലണയുന്ന
മഴപോലെയാണെന്നുമമ്മ
പുഞ്ചിരിമൊട്ടുകള്‍ ചുണ്ടില്‍ വിരിയുമ്പോള്‍
സുന്ദരപുഷ്പമാണമ്മ
മേലേതിളങ്ങുന്ന താരകപ്പെണ്ണിന്റെ
ചേലയുടുത്തവളമ്മ
ശലഭമായ് പറന്നെന്നും വിസ്മയംപകരുന്ന
ഐശ്വര്യദേവതയമ്മ
കടലിലുയരുന്ന അലമാലയെന്നപോല്‍
തീരാത്ത സ്നേഹമാണമ്മ
സൂര്യന്റെ ചൂടില്‍ ഉരുകുന്ന മഞ്ഞുപോല്‍
എന്നെന്നും അമ്മമനസ്സ്
ആ നല്ലസ്നേഹത്തെ മാറോടു ചേര്‍ക്കുക
മാനവരാം നമ്മളെല്ലാം
ഐശ്വര്യ അനില്‍
STD IX
കോട്ടയം

No comments:

Post a Comment