മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

15 September 2010

ഒന്‍പതാം ക്ലാസ്സ് - സിനോപ്സിസ്

സംഗ്രഹം , ചുരുക്കം എന്നാണ് സിനോപ്സിസ് എന്ന പദത്തിന്റെ അര്‍ത്ഥം
ചെറുപുഞ്ചിരി എന്ന സിനിമ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സിനോപ്സിസ്
തയ്യാറാക്കുക.
രചന, സംവിധാനം- എം.ടി.വാസുദേവന്‍നായര്‍
അഭിനേതാക്കള്‍
കുറുപ്പ് - ഒടുവില്‍ ഉണ്ണികൃഷ്ണന്‍
അമ്മാളു-നിര്‍മല ശ്രീനിവാസന്‍
കണ്ണന്‍- മാസ്റ്റര്‍ അഭിനവ്ജാനു- കെ.പി.എ.സി.ലളിത
പോസ്റ്റുമാന്‍- സലിംകുമാര്‍
മക്കള്‍-സുരേഷ് കൃഷ്ണ , മണിയന്‍പിള്ള രാജു, സിന്ധുമേനോന്‍,
നിര്‍മ്മാണം- ദിലീപ്
സംഗീതം-കൈതപ്രം
ഗാനരചന-അനില്‍ പനച്ചൂരാന്‍പാടിയത്- എം.ജി.ശ്രീകുമാര്‍ , കെ.എസ്സ്.ചിത്ര, സുജാത
കഥാസംഗ്രഹം
വാര്‍ദ്ധക്യകാല ജീവിതം പരസ്പരസ്നേഹം കൊണ്ടും നര്‍മ്മബോധത്തോടെയും
ആസ്വദിച്ച് ജീവിക്കുന്ന രണ്ടും ദമ്പതിമാരെയാണ് ചെറുപുഞ്ചിരിയില്‍ നാം കാണുന്നത്.തങ്ങളുടെ കൃഷിസ്ഥലത്തുകൂടെ പഴയകാലസ്മരണകള്‍ അയവിറക്കി
പരസ്പരം കളിയാക്കി നടക്കുന്ന കുറുപ്പും അമ്മാളുവും നമ്മുടെ മനസ്സില്‍ നിന്നും
മായിച്ചാല്‍ മായാത്ത കഥാപാത്രങ്ങളാണ്.ജീവിതത്തെ പ്രസന്നമായി നോക്കികാണുന്ന കുറുപ്പിന്റെ ശക്തിയും പ്രചോദനവും ആണ് പത്നിയായ അമ്മാളു.കണ്ണന്‍ എന്ന അനാഥബാലന് ഇവര്‍ നല്‍കുന്ന സ്നേഹവും കരുതലും

എടുത്തുപറയേണ്ടതാണ്.പെട്ടെന്ന് ഒരു ദിനം അമ്മാളുവിനെ ഒറ്റയ്ക്കാക്കി കുറുപ്പ് മരിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്ന അമ്മാളു മക്കളുടെ കൂടെ പോകാതെ കുറുപ്പിന്റെ ഓര്‍മ്മകളുമായി ഗ്രാമത്തില്‍ തന്നെ താമസിക്കുവാന്‍ തീരുമാനിക്കുന്നതിലൂടെ സിനിമ അവസാനിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും നമുക്ക് ഈ തിരക്കഥയിലൂടെ കാണുവാന്‍ സാധിക്കുന്നുണ്ട്.

No comments:

Post a Comment

Followers