രാവൊളി
വെളളാരം കുന്നിലെ വെളളിപ്പൂക്കള്‍
വെണ്ണിലാ ചന്ദ്രനുദിക്കും നേരം
വിണ്ണില്‍ പൂക്കും താരങ്ങള്‍ പോലെ
പാരിലെവിടെയോ പൂത്തിറങ്ങി!
തൂവെള്ള വര്‍ണ്ണത്താല്‍ ശോഭിക്കും
പാലപ്പൂഭംഗിയും കണ്ടുവല്ലോ.
പച്ചിലച്ചാര്‍ത്തില്‍ നിറച്ചാര്‍ത്തണിയുന്ന
മുല്ലപ്പൂകാന്തിയും കണ്ടുവല്ലോ.
മഞ്ഞിന്‍പുതപ്പാല്‍ മൂടിക്കിടക്കും
മുക്കുറ്റിപ്പൂവും കണ്ടുവല്ലോ.
അന്ധകാരത്തില്‍ ആഴ്ന്നിരിക്കും
നിശയുടെ താളം കേള്‍ക്കാമോ?
രാവിന്‍ വദനത്തില്‍ പുഞ്ചിരിക്കും
നിശാഗന്ധിയെ സ്പര്‍ശിച്ചു ഞാന്‍
ശുഭ്രനാരിതന്‍ ശോഭപോല്‍
ചന്ദ്രികതന്‍ കിരണങ്ങള്‍ പതിഞ്ഞരാവില്‍
തിങ്കളൊളി തുളുമ്പും തുമ്പപ്പൂവില്‍
താരമദനരസം കണ്ടുഞാന്‍
മാനത്തുനില്‍ക്കുന്ന അമ്പിളിമാമനും
താഴത്തൊഴുകുന്ന കാളിന്ദിയും
രാത്രിമഴയുടെ താരാട്ടുപാട്ടില്‍
ഒഴുകിയൊഴുകി മയങ്ങിപ്പോയി!
….....................
RESHMA MURALEEDHARAN X A
STSHANTALS H S MAMMOOD
No comments:
Post a Comment