മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

26 July 2010

തകഴി ശിവശങ്കരപ്പിള്ള


നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള: കുട്ടനാട്‌ എന്ന ചെറുപ്രദേശത്തെ ലോകപ്രസിദ്ധമാക്കിയ ഈ കഥാകാരന്‍ 1912 ഏപ്രില്‍ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌. .600ഓളം ചെറുകഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. . ചെമ്മീന്‍ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതയുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീന്‍1965 ഇല്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്‌.
രണ്ടിടങ്ങഴി, ചെമ്മീന്‍,ഏണിപ്പടികള്‍, കയര്‍എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാത്തയാണ് ഭാര്യ.1999 ഏപ്രില്‍ 10ന് അദ്ദേഹം ഇഹലോകവാ‍സം വെടിഞ്ഞു
തകഴിയുടെ സാഹിത്യ സൃഷ്ടികള്‍

ത്യാഗത്തിനു പ്രതിഫലം, ചെമ്മീന്‍ (നോവല്‍) (1965), അനുഭവങ്ങള്‍ പാളിച്ചകള്‍ , അഴിയാക്കുരുക്ക്‌, ഏണിപ്പടികള്‍ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയര്‍(1978), കുറെ കഥാപാത്രങ്ങള്‍ , തോട്ടിയുടെ മകന്‍ (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകള്‍ , രണ്ടിടങ്ങഴി (1948).
പ്രമാണം:Thakazhi.gif
തകഴിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്റ്റാമ്പ്
ചെറുകഥാ സമാഹാരങ്ങള്‍
ഒരു കുട്ടനാടന്‍ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥകള്‍ .
ലേഖനം
എന്റെ ഉള്ളിലെ കടല്‍

ശീതങ്കന്‍ തുള്ളല്‍

ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍


1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കർ ബന്ദോപാധ്യായ-ബംഗാളി| 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട| 1967: ഉമ ശങ്കർ ജോഷി-ഗുജറാത്തി| 1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി| 1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു| 1970: വിശ്വനാഥ സത്യനാരായണ-തെലുഗു| 1971: ബിഷ്ണു ഡേ-ബംഗാളി| 1972: രാംധാരി സിംഹ് ധിൻ‌കർ-ഹിന്ദി| 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട| 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ| 1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി| 1975: പി.വി. അഖിലാണ്ഡം-തമിഴ്| 1976: ആശാപൂർണ്ണാ ദേവി-ബംഗാളി| 1977: കെ.ശിവറാം കാരന്ത്-കന്നട| 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി| 1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ്| 1980:എസ് .കെ പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി| 1982: മഹാദേവീ വർമ്മ-ഹിന്ദി| 1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട| 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി| 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ| 1987: വിഷ്ണു വമൻ ഷിർ‌വാദ്കർ-മറാത്തി| 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു| 1989: ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു| 1990: വി.കെ.ഗോകാക്-കന്നട| 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി| 1992: നരേഷ് മേത്ത-ഹിന്ദി| 1993: സീതാകാന്ത് മഹപത്ര-ഒറിയ| 1994: യു.ആർ. അനന്തമൂർത്തി-കന്നട| 1995: എം.ടി. വാസുദേവന്‍ നായര്‍-മലയാളം| 1996: മഹശ്വേതാ ദേവി-ബംഗാളി| 1997: അലി സർദാർ ജാഫ്രി-ഉർദു| 1998: ഗിരീഷ് കർണാട്-കന്നട| 1999: നിർമ്മൽ വർമ-ഹിന്ദി| 1999: ഗുർദിയൽ സിംഹ്-പഞ്ചാബി| 2000: ഇന്ദിര ഗോസ്വാമി-ആസാമീസ്| 2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി| 2002: ഡി. ജയാകാന്തൻ-തമിഴ്| 2003: വിന്ദ കാരാന്ദികർ-മറാത്തി| 2004: റഹ്‌മാൻ റാഹി-കാഷ്മീരി| 2005: കുൻവാർ നാരായൺ-ഹിന്ദി| 2006: രവീന്ദ്ര കേൽക്കർ-കൊങ്കണി| 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം

25 July 2010

എട്ടാം ക്ലാസ്സിലെ ശിശിരത്തിലെ ഓക്കുമരം എന്ന പാഠത്തിന് ഉപയോഗിക്കാവുന്ന ഓക്കുമരത്തിന്റെ ചിത്രങ്ങളും കഥാകൃത്തിന്റെ ചിത്രവും
യൂറിനഗീബിന്‍

കഥകളി വേഷങ്ങള്‍

മിനുക്ക്

കറുത്തതാടിവെളുത്തതാടി

ചുവപ്പ്താടി
കരി
കത്തി
പച്ച
ജി.ശങ്കരക്കുറുപ്പ് (1901-1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ജനനം. അച്ഛനമ്മമാര്‍നെല്ലിക്കാ
പ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും
സ്കൂള്‍വിദ്യാഭ്യാസം. പണ്ഡിത, മലയാളവിദ്വാന്‍പരീക്ഷകള്‍ജയിച്ചു.എറണാകുളം മഹാരാജാസ്‌
കോളേജിലുംതൃശ്ശൂര്‍ട്രെയിനിംഗ്‌ഇന്‍സ്റ്റിറ്റ്യൂട്ടിലുംഅദ്ധ്യാപകനായിജോലിനോക്കി.രാജ്യസഭാംഗം ആയിരുന്നു.കേരളസാഹിത്യഅക്കാദമി,സമസ്തകേരളസാഹിത്യപരിഷത്ത്‌എന്നിവയുടെ പ്രസിഡന്റ് ആയിരുന്നു.
പ്രധാനകൃതികള്‍
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)

പുരസ്ക്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പഥികന്റെപ്പാട്ട്
മധ്യകാലകവിത്രയത്തില്‍പ്പെടുന്ന ജി.യുടെ പഥികന്റെപ്പാട്ട് എന്ന കവിതയില്‍മനുഷ്യമനസ്സിന്റെ സ്നേഹശൂന്യതയുംസ്വാര്‍ത്ഥതല്പരതയുംയുദ്ധംവരുത്തിവയ്ക്കുന്ന
സംസ്ക്ക്ക്കാരശൂന്യതയുംരേഖപ്പെടുത്തിയിരിക്കുന്നു.ഈ കവിതയിലെ ഓരോ വരികളും വളരെ അര്‍ത്ഥവത്താണ്.സമകാലികസംഭവങ്ങളും ആയി കൂട്ടിയിണക്കിആശയംവ്യക്തമാക്കാം
കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊടുക്കാം

23 July 2010

നളചരിതം രണ്ടാം ദിവസം

നവരസങ്ങള്‍

ഹാസ്യം

ശോകം
അദ്ഭുതം
ബീഭത്സം
ശാന്തം
ഭയാനകം
രൗദ്രം
ശൃംഗാരം

കഥകളിപ്പദം

കഥകളി വാദ്യങ്ങള്‍
വീഡിയോ ശകുനപ്പിഴ തവജനിതംപി.ഗീത,എസ്സ്.എന്‍.ഡി.പി.എച്ച്.എസ്സ്,എസ്സ്,കിളിരൂര്‍

ശകുനപ്പിഴ തവ ജനിതം വീഡിയോസ്

എസ്.കെ. പൊറ്റക്കാട്


ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്(മാര്‍ച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്സാഹിത്യജീവിതം]
1939ല്‍ പ്രസിദ്ധീകരിച്ച നാടന്‍പ്രേമമാണ് പൊറ്റെക്കാടിന്റെ ആദ്യനോവല്‍ . കാല്പനികഭംഗിയാര്‍ന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.

കൃതികള്‍

നാടന്‍ പ്രേമം എന്ന ചെറു നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നില്‍ ത്തി വായനക്കാരുടെ മനസ്സിൽ വികാരത്ഥിന്റെ വേലിയേറ്റം സൃഷ്ടിക്കനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് അവയെ സപ്ര്ശിച്ച് വായനക്കാരന്‌ പ്രതിപാധ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
നോവല്‍
1937- വല്ലികാദേവി
1941- നാടന്‍ പ്രേമം
1945- പ്രേമശക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്റെ കഥ
1971- ഒരു ദേശത്തിന്റെ കഥ
1974- കുരുമുളക്
1979- കബീന
നോര്‍ത്ത് അവന്യൂ
ചെറുകഥകള്‍
1944 - ചന്ദ്രകാന്തം
1944 - മണിമാളിക
1945 - രാജമല്ലി
1945- നിശാഗന്ധി
1945 - പുള്ളിമാന്‍
1945 - മേഘമാല
1946- ജലതരംഗം
1946 - വൈജയന്തി


യാത്രാവിവരണങ്ങള്‍
1947 - കശ്മീര്‍
1949- യാത്രാസ്മരണകള്‍
1951- കാപ്പിരികളുടെ നാട്ടില്‍
1954- സിംഹഭൂമി
1954- നൈല്‍ ഡയറി
1954- മലയ നാടുകളില്‍
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യന്‍ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെ നാട്ടില്‍
1958- ബാലിദ്വീപ്‌
1960- ബൊഹേമിയന്‍ ചിത്രങ്ങള്‍
1967- ഹിമാലയന്‍ സാമ്രാജ്യത്തില്‍
1969- നേപ്പാള്‍ യാത്ര
1970- ലണ്ടന്‍ നോട്ട്ബുക്ക്
1974- കെയ്റോ കഥകള്‍
1977- ക്ലിയോപാട്രയുടെ നാട്ടില്‍
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
അദ്ദേഹത്തിന്റെ യാത്രാ വിവരണ സാഹിത്യത്തിനു തുലനം ചെയ്യാന്‍ മറ്റൊന്നില്ല. അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങള്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
യാത്രാവിവരണം: നൈല്‍ഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടില്‍, [[]], ബാലിദ്വീപ്‌, ലണ്ടന്‍ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (2 വാള്യങ്ങള്‍).സിംഹഭൂമി
ചെറുകഥ: എസ്.കെ.പൊറ്റെക്കാടിന്റെ കഥകള്‍, ഒട്ടകവും മറ്റ് പ്രധാന കഥകളും
* കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്പി
സഞ്ചാരിയുടെ ഗീതങ്ങള്‍
പ്രധാന പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്-ഒരു ദേശത്തിന്റെ കഥ
ജ്ഞാന പീഠം-ഒരു ദേശത്തിന്റെ കഥ

22 July 2010

പുലരി മഴ

മഴയിന്നു പുലരിയെ കുളിരണിയിച്ചുകൊണ്ടൊരു
ചെറുതെന്നലൊത്തരികില്‍ വന്നു
നനു നനെ കുനു കുനെ അരുമയായ് ചെടികളെ
ആകെ നീ മെല്ലെ പുണര്‍ന്നു നിന്നു
കരവലയത്തിലൊതുങ്ങാത്ത സ്നേഹമോ
ഇലകളില്‍ വേപഥുവായ് നിറഞ്ഞു
വിറയാര്‍ന്ന പൂക്കള്‍ നിന്നാദ്യസ്പര്‍ശത്തില്‍
തന്നരുമയാം പൂവിതള്‍ വീഴ്ത്തിനിന്നു
പുല്ലിന്‍ തലപ്പിലും മാമരതുഞ്ചത്തും
നിന്‍ പരിലാളന വര്‍ഷമെത്തി
'പുലരി'തന്‍ 'തെളിമ'യെ പോലും മറന്നു നിന്‍
വരവില്‍ ലയിച്ചു ഭ്രമിച്ചുനിന്നു
പെയ്തിറങ്ങുന്ന നിന്‍കൈകളില്‍ തൊട്ടപ്പോള്‍
മണ്ണിന്‍ മനസ്സും നിറഞ്ഞുപോയി
നിന്‍ വരവുത്സവഘോഷം നിറച്ചുകൊ-
ണ്ടെന്റെ മനസ്സിലും ഹര്‍ഷമായി................

ശ്രീല രവീന്ദ്രന്‍
ഗവ മോഡല്‍ എച്ച് എസ് കോട്ടയം

16 July 2010

വൈലോപ്പിള്ളി ശ്രീധരമേനോന്‍


ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍ .(വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബര്‍ 22). എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്‍ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓര്‍മ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.1985 ഡിസംബര്‍ മാസം 22-ന്‌ അന്തരിച്ചു."ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തില്‍ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ ഒരു മൂല്യവല്‍ക്കരണ സമയം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങള്‍ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളില്‍ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവന്‍ പിള്ളയുടെയും കാല്‍പ്പനിക പ്രസ്ഥാനങ്ങള്‍ മലയാള കവിതാ രംഗത്തില്‍ വെന്നിക്കൊടി പാറിച്ച്‌ നിക്കുന്ന അവസരത്തല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി യാഥാര്‍ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരില്‍ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, എന്‍.വി. കൃഷ്ണവാര്യര്‍ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലര്‍.
ജീവിത യാഥാര്‍ഥ്യബോധം
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളില്‍ വായിച്ചെടുക്കാം, ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളില്‍ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളില്‍ കാണാന്‍ കഴിയില്ല. യാഥാര്‍ഥ്യബോധത്തില്‍ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളില്‍ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌കടല്‍ കാക്കകള്‍ എന്ന സമാഹാരത്തിന്റെ അവതാരികയി പി. എ. വാര്യര്‍ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എന്‍. വിജയന്‍ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകര്‍ന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടര്‍ച്ച തന്നെ ആണ്‌.
കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം.
"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
(കയ്പവല്ലരി)
എന്നാണ്‌ കവി ആഗ്രഹിച്ചതു തന്നെ.
കവിതകള്‍
കന്നിക്കൊയ്ത്ത് (1947)
ശ്രീരേഖ (1950)
കുടിയൊഴിയ്ക്കല്‍ (1952)
ഓണപ്പാട്ടുകാര്‍(1952)
വിത്തും കൈക്കോട്ടും (1956)
കടല്‍ക്കാക്കകള്‍ (1958)
കയ്പ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
പച്ചക്കുതിര (1981)
കുന്നിമണികള്‍ (1954)
മിന്നാമിന്നി(1981)
കുരുവികള്‍ (1961)
വൈലോപ്പിള്ളിക്കവിതകള്‍ (1984)
മുകുളമാല(1984)
കൃഷ്ണമൃഗങ്ങള്‍ (1986)
അന്തിചായുന്നു(1995)
മറ്റു കൃതികള്‍
ഋശ്യശൃംഗനും അലക്സാണ്ടറും(നാടകം-1956)
കാവ്യലോകസ്മരണകള്‍ (സ്മരണകള്‍ -1988)
അസമാഹൃത രചനകള്‍ (സമ്പൂണ്ണകൃതികളില്‍)
വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍ - വാള്യം 1,2 (2001)

9 July 2010

ഒന്‍പതാം ക്ലാസ്സിലെ മുല്ലവള്ളിയും മാന്‍കിടാവും എന്ന പാഠഭാഗത്തിന് ഉപയോഗിക്കാവുന്ന കുറച്ച് ചിത്രങ്ങളും വീഡിയോസും
ഒന്‍പതാം ക്ലാസ്സിലെ മുല്ലവള്ളിയും മാന്‍കിടാവും എന്ന പാഠഭാഗത്തിന് ഉപയോഗിക്കാവുന്ന കുറച്ച് ചിത്രങ്ങളും വീഡിയോസും

8 July 2010

കവിത

അമ്മ
മേഘങ്ങള്‍ പാറിപ്പറക്കുന്ന വിണ്ണില്‍
സൗന്ദര്യമമ്മയെപ്പോലെ
പാലൂട്ടി താരാട്ടി മാറോടു ചേര്‍ക്കുന്ന
അമ്മ മനസ്സിന്റെ സ്നേഹം
മാനത്തെ സൂര്യന്റെ തേരില്‍ പറന്നെത്തും
മരതക കല്ലിന്റെ ശോഭ
ആ കണ്ണില്‍ വിടരുന്നൊരായിരം പുഷ്പങ്ങള്‍
ത്യാഗത്തിന്‍ താരാട്ടാവുന്നു
ആ ചുണ്ടിലുതിരുന്ന വാക്കുകളോരോന്നും
മാതൃത്വത്തിന്റേതാവുന്നു
എന്‍ മന താഴ്വാര തണലില്‍ വളരുന്നൊരാ
ലോകത്തിന്‍ കാരുണ്യമമ്മ
അന്ധകാരത്തിനിരുട്ടില്‍ തടയുമ്പോള്‍
അറിവിന്റെ ദീപമാണമ്മ
കാരുണ്യമൊന്നൊരാ വാക്കിന്റെ പൂര്‍ണ്ണത
അമ്മയായായ് എന്നില്‍ തെളിഞ്ഞു
മാതാവിന്‍ നല്‍കുമാ അമ്മിഞ്ഞപാലിന്
മാധുര്യമിന്നുമേറുന്നു
മാനസതേരിലായ് ആലോലമാട്ടുന്ന
മാലാഖയാണെന്നുമമ്മ
പുസ്തക താളിലെ അക്ഷരം നല്‍കുന്ന
അറിവിന്‍ സാരമാണമ്മ
എന്നെ തഴുകി കുളിരെന്നും നല്‍കുന്ന
കാറ്റുമെന്നമ്മയെപ്പോലെ
കൈയ്യിടറുമ്പൊഴം കാലിടറുമ്പൊഴും
താങ്ങായി മാറുന്നു അമ്മ
ആഹ്ളാദ പുഷ്പങ്ങള്‍ താരമായി തെളിയിക്കും
ചേലുള്ള മാന്ത്രിക അമ്മ
വരണ്ടൊരാരാമത്തിന്റെ മാറിലണയുന്ന
മഴപോലെയാണെന്നുമമ്മ
പുഞ്ചിരിമൊട്ടുകള്‍ ചുണ്ടില്‍ വിരിയുമ്പോള്‍
സുന്ദരപുഷ്പമാണമ്മ
മേലേതിളങ്ങുന്ന താരകപ്പെണ്ണിന്റെ
ചേലയുടുത്തവളമ്മ
ശലഭമായ് പറന്നെന്നും വിസ്മയംപകരുന്ന
ഐശ്വര്യദേവതയമ്മ
കടലിലുയരുന്ന അലമാലയെന്നപോല്‍
തീരാത്ത സ്നേഹമാണമ്മ
സൂര്യന്റെ ചൂടില്‍ ഉരുകുന്ന മഞ്ഞുപോല്‍
എന്നെന്നും അമ്മമനസ്സ്
ആ നല്ലസ്നേഹത്തെ മാറോടു ചേര്‍ക്കുക
മാനവരാം നമ്മളെല്ലാം
ഐശ്വര്യ അനില്‍
STD IX
കോട്ടയം

2 July 2010

കഥ‌യറിയാമോ?കഥ‌?!!

മഴയായ് മഴയായ് പിന്നെ പെയ്തൊരു

കരികാറ്മുകിലിന് കഥയെന്ത്?

മഴയായ് മഴയായ് പെയ്തു കഴി‍‍ഞ്ഞാ

മലവെളളത്തിന്‌‌‌ കഥയെന്ത്?

മഴയെത്തുമ്പോള്പോക്രോം കരയും

തവളക്കുഞ്ഞിന്കഥയെന്ത്?

മഴയെത്തുമ്പോള്നൃത്തം ചെയ്യും

മയിലുകള് തന്നുടെ കഥയെന്ത്?

മഴവെളളത്തില്തത്തിച്ചാടും

കുട്ടികള് തന്നുടെ നിനവെന്ത്?


കഥയറിയാമോ?കഥയറിയാമോ?

ഇവയുടെയൊക്കെക്കഥയെന്ത്?

മഴതന് തണലില് കഴിയുന്നോരുടെ,

കഥയുടെ കഥയെന്തറിയാമോ?!!


by

Preethy James VIII A

St Shantals H S

Mammood

Followers