യാത്രാമൊഴി ഒരു പഠനം
മഹാകവി കമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് യാത്രമൊഴി എന്ന പദ്യഭാഗം തന്റെ മക്കള്‍ വാല്മീകി മഹര്‍ഷിയോടൊപ്പം അയോധ്യയിലേയ്ക്ക് പോയ സന്ദര്‍ഭത്തില്‍ ആശ്രമത്തില്‍ ഏകയായ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്നചിന്തകളാണ് ചിന്താവിഷ്ടയായ സീത എന്ന ആശാന്‍ കാവ്യത്തിലെ പ്രമേയം.
ലൗകികജീവിതത്തില്‍ നിന്ന് വിടപറഞ്ഞ് ഈ പ്രപഞ്ചത്തിലെ സകല ശകതികളോടും യാത്രാമൊഴി ചൊല്ലുന്ന സീതയെയാണ് ഈ പാഠഭാഗത്തില്‍കാണാന്‍കഴിയുന്നത് ആദ്യരണ്ടുശ്ലോകങ്ങളില്‍സൂര്യചന്ദ്രന്മാരെ സ്മരിക്കുന്നതിലൂടെ ഭര്‍ത്തൃപിതാവിനോടും സ്വപിതാവിനോടും യാത്രചോദിക്കുന്ന ഒരു ധ്വനികൂടി ആശാന്‍ ഈ വരികളില്‍ഉള്‍ചേര്‍ത്തിരിക്കുന്നു.മൂന്നാംശ്ലോകത്തില്‍
നക്ഷത്രങ്ങളോട് വിടപറയുന്ന സീതയെ നാം കാണുന്നു.
നാലാം ശ്ലോകത്തിലെ പ്രിയസന്ധ്യേ എന്ന പ്രയോഗം ഔചിത്യഭംഗിയുള്ളതാണ്.സീതയെപ്പോലെതന്നെ ദുഃഖിതയായ സന്ധ്യയോടുള്ള സ്നേഹാദരങ്ങളാണ് സീത വെളിപ്പെടുത്തുന്നത്. പതിനൊന്നാം ശ്ലോകത്തിലെ സുസുഷുപ്തി എന്ന പ്രയോഗം ശ്രദ്ധേയമാണ് സുഷുപ്തി എന്ന പദത്തിന് നിദ്ര എന്നാണര്‍ത്ഥം .നിദ്രയുടെ പരമമായ അവസ്ഥയെ സൂചിപ്പിക്കുവാന്‍ ആശാന്‍ സുസുഷുപ്തി എന്നു സൂചിപ്പിക്കുന്നു.
പതിമൂന്നാമത്തെ ശ്ലോകത്തില്‍ ''പ്രിയരാഘവ"എന്ന സംബോധനയില്‍ രാമനോടുള്ള സ്നേഹാദരങ്ങളും സീതയുടെ ആത്മവിശ്വാസവും മനോദാര്‍ഢ്യവും പ്രകടമാണ്.രാമന്റെ സംരക്ഷണമാകുന്ന ശാഖവിട്ട് പറന്നുപോകുന്ന പക്ഷിയായി സീതയെ വര്‍ണ്ണിക്കുന്നതിലൂടെ മനോഹരമായ ഒരലങ്കാരം കവി ഇവിടെ വ്യഞ്ജിപ്പിച്ചിരിക്കുന്നു.
രാമായണകഥയില്‍ സീതയെ ഒരുദേവിയായി വാല്മീകിമഹര്‍ഷി അവതരിപ്പിച്ചിരിക്കുന്നത്. ആ തലത്തില്‍ നിന്നും സീതയെ ആത്മഗൗരവമുള്ള ഒരു സ്വതന്ത്രവ്യക്തിത്വം ഉള്ള സ്ത്രീയായി ആശാന്‍ വളര്‍ത്തിയിരിക്കുന്നു.
പ്രാസഭംഗി;അര്‍ത്ഥാലങ്കാരങ്ങള്‍ പ്രയോഗഭംഗി ;ശബ്ദാലങ്കാരങ്ങള്‍ ;വാങ്മയചിത്രങ്ങള്‍ ;എന്നിവകൊണ്ട് സമ്പന്നമാണ് ഈ കാവ്യഭാഗം. ആത്യന്തികമായ ഒരു സ്ത്രീസങ്കല്പം ആശാന്റെ ചിന്താവിഷ്ടയായ സീതയിലൂടെ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും.
വിയോഗിനീ വൃത്തത്തിലാണ് ഈ കവിതയുടെ രചന
very helpful post
ReplyDeletethanks a lot