"ആചാര്യദേവോഭവഃ എന്ന ആദിമന്ത്രത്തില്‍
പൊരുളുകള്‍ ഞാന്‍ തിരയവേ
നീയെനിക്കോതിയ വാണികള്‍ കാതില്‍
മണിമുത്തുകള്‍ പോലെ ചിതറവേ
നല്‍ക്കണിപോലെന്‍ മുമ്പില്‍ വിളങ്ങിയ
ഐശ്വര്യ വദനം തേടവേ
പട്ടുപോല്‍ മൃദുലങ്ങളാം നിന്‍
പാണികളെന്നോട് ചേര്‍ക്കവേ
അറിയുന്നു ഗുരുനാഥേ ഞാന്‍
അവിടുത്തെ സാന്നിദ്ധ്യമെനിക്കെന്തായിരുന്നെന്ന്
ഉദിച്ചുയര്‍ന്ന പൊന്‍ സൂര്യനെപോല്‍
എന്നുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു നീ
ആയിരം നക്ഷത്രങ്ങള്‍ നിറഞ്ഞൊരെന്‍
മാനസവാനില്‍ ചന്ദ്രിക പോലെ പ്രകാശിച്ചു നീ
എന്‍ ഗുരുനാഥേ ,നീയെനിക്കെന്നും ഒരുദൈവമല്ലോ
എന്‍ ജീവിതയാത്രയിലെ പാഥേയമല്ലോ
നിന്റെ പ്രീതിയ്ക്കാളാകില്‍ അഖില ലോകത്തിലും
മഹിമ സംഭവിക്കുമെന്നല്ലേ കേള്‍പ്പൂ
നിന്‍ പാദകമലങ്ങളിലെന്‍ കണ്ണീര്‍കണങ്ങളാല്‍
പാദപൂജചെയ്യുന്നു ഞാന്‍
സാഷ്ടാംഗം നമസ്ക്കരിക്കുന്നു ഞാന്‍.
ഇരുള്‍ തുരക്കും പ്രഭാങ്കുരം പോലെന്‍
മനസ്സില്‍ ജ്വലിക്കും സൂര്യകിരണംപോല്‍
വിളങ്ങട്ടെ മന്നിലെന്നും ആചാര്യ ദേവോഭവഃ"
ദിവ്യ.സി.വി
ബി.എസ്സി.നേഴ്സിംഗ് വിദ്യാര്‍ത്ഥി
കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം
സുഹൃത്തേ,
ReplyDeleteഗരുവന്ദനം ഇനിയെങ്കിലും ഗുരുവന്ദനം ആക്കുമോ?
കൊള്ളാം വളരെ നന്നായിരിക്കുന്നു
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDeletecongratulation to my dear Divya. Best wishes.
ReplyDeleteSreeja teacher
S.N.D.P HSS
KILIROOR.