അടൂര്‍ ഗോപാലകൃഷ്ണന്‍-അഭിനയത്തിന്റെ അതിരുകള്‍
നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962 -ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം.പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965-ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി.അടൂരിന്റെ സ്വയംവരത്തിനു മുന്‍പുവരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു. കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്‍,പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അംഗീകാരങ്ങള്‍അടൂരിനു ലഭിച്ച ചില അവാര്‍ഡുകള്‍..
ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ നിഴല്‍ക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു[1]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതന്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ല്‍ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ മലയാളചലച്ചിത്രങ്ങള്‍
സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
യക്ഷഗാനം (1979)
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
കൃഷ്ണനാട്ടം (1982)
മുഖാമുഖം (1984) - തിരക്കഥ, സംവിധാനം
അനന്തരം (1987)
മതിലുകള്‍(1989)
വിധേയന്‍(1993)
കഥാപുരുഷന്‍ (1995)
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
നിഴല്‍ക്കുത്ത് (2003)
നാല് പെണ്ണുങ്ങള്‍(2007)
ഒരു പെണ്ണും രണ്ടാണും (2008)
സ്വയംവരത്തിനു മുന്‍പ് ഒട്ടനവധി ഹ്രസ്വചിത്രങ്ങള്‍ അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രടിയാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂര്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
No comments:
Post a Comment