പത്താം തരം - മാതൃകാചോദ്യങ്ങള്‍
1.ലഘുപ്രഭാഷണം തയ്യാറാക്കുക
2004-ലെ എഴുത്തച്ഛന്‍ പുരസ്ക്കാരം ലഭിച്ച സുകുമാര്‍അഴിക്കോടിന് നിങ്ങളുടെ സ്ക്കൂളില്‍ സ്വീകരണം നല്‍കുന്നു.അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്താന്‍ നിങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനുവേണ്ടിഒരു ലഘുപ്രഭാഷണം തയ്യാറാക്കുക.?
(2005-model)
2.യശോദ, കൃഷ്ണനെ പുത്രവാത്സല്യത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ആ കാര്യങ്ങള്‍ കൃഷ്ണന്റെ മാതൃസ്നേഹം തുളുമ്പുന്ന ഒര്‍മകളായി മാറ്റിയെഴുതുക?(നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ ഉപയോഗിക്കണം) -2005 SAY
3.ലഘുപ്രബന്ധം തയ്യാറാക്കുക
ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു വേര്‍ത്ത-
ഫാലസ്ഥലം മൃദുകരത്തളിര്‍കൊണ്ടു താങ്ങി
ചേലഞ്ചിമിന്നുമൊരു വെണ്‍കളിര്‍ കല്‍ത്തറയ്ക്കു
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു.
( ബന്ധനസ്ഥനായ അനിരുദ്ധന്‍- വള്ളത്തോള്‍)
ഉടല്‍ മൂടിയിരുന്നു ദേവി, ത
ന്നുടയാടത്തളിരൊന്നു കൊണ്ടു താന്‍
വിടപങ്ങളൊടൊത്ത കൈകള്‍ തന്‍
തുടമേല്‍ വച്ചുമിരുന്നു സുന്ദരി
(ചിന്താവിഷ്ടയായ സീത- കുമാരനാശാന്‍)
കാവ്യഭാഗങ്ങള്‍ വായിച്ചുവല്ലോ. വാക്കുകള്‍ ചിത്രം വരയ്ക്കുന്നതില്‍ രണ്ടുകവികള്‍ക്കുമുള്ള കഴിവിനെപ്പറ്റി ഒരു ലഘുപ്രബന്ധം തയ്യാറാക്കുക?
4.കുറിപ്പ് തയ്യാറാക്കുക
വിദൂഷക സാന്നിദ്ധ്യം മലയാളനാടകത്തില്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്ന ക്ലാസ്സ് സെമിനാറില്‍ അവതരിപ്പിക്കാന്‍ ഒരു ലഘുപ്രബന്ധം തയ്യാറാക്കുക?
5.പ്രതികരണ കുറിപ്പ് തയ്യാറാക്കുക
"പാട്ടുകളാണ് മിക്ക ദൃശ്യകലകളുടേയും ജീവന്‍" ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണം ,നാടകം ,സിനിമ, കഥകളി എന്നീ ദൃശ്യകലകളുടെ പശ്ചാത്തലത്തില്‍ സമര്‍ത്ഥിക്കുക?
6.കഥാപാത്രനിരൂപണം തയ്യാറാക്കുക
കലി ,നളിനി ,മഗ്ദലനമറിയത്തിലെ മറിയം , കാവലിലെ ജോഗി ,രാവണന്‍ പിടിച്ച പുലിവാലിലെ നാരദന്‍
7.എം.ആര്‍.ബിയുടെ ആറാം ചരമവാര്‍ഷികത്തിനു പ്രസിദ്ധീകരിക്കുന്ന കൈയെഴുത്തുമാസികയില്‍ ചേര്‍ക്കുന്നതിന് ഒരു അനുസ്മരണക്കുറിപ്പ് തയ്യാറാക്കുക ?അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന കുറിപ്പാണ് വേണ്ടത് ?
8.ഡയറിക്കുറിപ്പ് എഴുതുക
“പക്ഷേ ഈ കാരണം കൊണ്ടൊന്നുമല്ല പൂതപ്പാട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ അതാകെ ഒരാവൃത്തി വായിച്ചു നോക്കികളയാമെന്നുപോലും എനിക്കു തോന്നാത്തത് . അതിനെക്കുറിച്ച് ഒരു പരാജയബോധമാണ് മുന്നിട്ടു നിന്നിരുന്നത് . പൂതപ്പാട്ട് എഴുതിക്കഴിഞ്ഞദിവസം ഇടശ്ശേരി കുറിച്ച അഭിപ്രായമാണിത് . ഈ ദിവസം അദ്ദേഹം എഴുതാനിടയുള്ള ഒരു ഡയറിക്കുറിപ്പ് എഴുതുക ?
9.ആമുഖപ്രഭാഷണം തയ്യാറാക്കുക?
ശകുനപ്പിഴ തവ ജനിതം എന്ന പാഠം പരിചയപ്പെടുത്തുന്നതിനായി ആ ഭാഗം സ്ക്കൂളില്‍ അവതരിപ്പിക്കന്നു ഉചിതമായ ആമുഖപ്രഭാഷണം തയ്യാറാക്കുക?
:-)
ReplyDelete