
25 December 2010
6 December 2010
4 December 2010
23 November 2010
17 November 2010
9 November 2010
7 November 2010
5 November 2010
ഐശ്വര്യത്തിന്റെയും നന്മയുടേയും സമൃദ്ധിയുടേയും ആവലി .ദീപങ്ങളുടെ ആവലി വരവായി.ഏവര്‍ക്കും ദീപാവലി ആശംസകള്‍.
21 October 2010
9 October 2010
2010 വള്ളത്തോള്‍ സമ്മാനം
ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം കവി .പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്
വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം
കവിതാരംഗത്ത് പാരമ്പര്യശൈലിയുടെ പ്രൗഡിയും ആധുനികശൈലിയുടെ മസൃണമാധുര്യവും അദ്ദേഹം തന്റെ കവിതകളില്‍ സമന്വയിപ്പിച്ചിട്ടുണ്ട് .വിശ്വമാനവികതയുടെ വിശാലതയും ഭാരതീയസംസ്ക്കാരത്തിന്റെ
വിശുദ്ധിയും ഗ്രാമീണജീവിതത്തിന്റെ ശാലീനതയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്
മലയാള കാവ്യശാഖയ്ക്ക് അമൂല്യസമ്പത്താണ്.
28 September 2010
ഗുരുവന്ദനം
പൊരുളുകള്‍ ഞാന്‍ തിരയവേ
നീയെനിക്കോതിയ വാണികള്‍ കാതില്‍
മണിമുത്തുകള്‍ പോലെ ചിതറവേ
നല്ക്കണിപോലെന് മുമ്പില്‍ വിളങ്ങിയ
ഐശ്വര്യ വദനം തേടവേ
പട്ടുപോല്‍ മൃദുലങ്ങളാം നിന്
പാണികളെന്നോട് ചേര്‍ക്കവേ
അറിയുന്നു ഗുരുനാഥേ ഞാന്‍
അവിടുത്തെ സാന്നിദ്ധ്യമെനിക്കെന്തായിരുന്നെന്ന്
ഉദിച്ചുയര്‍ന്ന പൊന്‍ സൂര്യനെപോല്‍
എന്നുള്ളില്‍ തെളിഞ്ഞുനില്ക്കുന്നു നീ
ആയിരം നക്ഷത്രങ്ങള്‍ നിറഞ്ഞൊരെന്‍
മാനസവാനില്‍ ചന്ദ്രിക പോലെ പ്രകാശിച്ചു നീ
എന്‍ ഗുരുനാഥേ ,നീയെനിക്കെന്നും ഒരുദൈവമല്ലോ
എന്‍ ജീവിതയാത്രയിലെ പാഥേയമല്ലോ
നിന്റെ പ്രീതിയ്ക്കാളാകില് അഖില ലോകത്തിലും
മഹിമ സംഭവിക്കുമെന്നല്ലേ കേള്‍പ്പൂ
നിന് പാദകമലങ്ങളിലെന് കണ്ണീര്‍കണങ്ങളാല്‍
പാദപൂജചെയ്യുന്നു ഞാന്‍
സാഷ്ടാംഗം നമസ്ക്കരിക്കുന്നു ഞാന്‍.
ഇരുള് തുരക്കും പ്രഭാങ്കുരം പോലെന്‍
മനസ്സില്‍ ജ്വലിക്കും സൂര്യകിരണംപോല്‍
വിളങ്ങട്ടെ മന്നിലെന്നും ആചാര്യ ദേവോഭവഃ"
ദിവ്യ.സി.വി
ബി.എസ്സി.നേഴ്സിംഗ് വിദ്യാര്‍ത്ഥി
കോട്ടയം മെഡിക്കല്‍ കോളേജ്
കോട്ടയം
24 September 2010
ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. 2007ലെ ജ്ഞാനപീഠം പുരസ്കാരമാണ് ഒ.എന്‍.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്‍ന്ന ജ്ഞാനപീഠം പുരസ്കാര നിര്‍ണയ സമിതിയാണ് ഈ തീരുമാനമെടുത്തത്.
ഒറ്റപ്ലാവില് നീലകണ്ഠന് വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില് കുടുംബത്തില്‍ ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്മാന് സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന് എന്നീ പഠനങ്ങളും ഒ.എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്‍കിയിട്ടുണ്ട്.
സരോജിനിയാണ് ഒ.എന്‍.വിയുടെ ഭാര്യ. രാജീവന്, മായാദേവി എന്നിവര്‍ മക്കളാണ്.
എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.
ഒ.എന്‍.വിയ്ക്ക് ലഭിച്ച് മറ്റ് പുരസ്കാരങ്ങള്‍
എഴുത്തച്ഛന് പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
സോവിയറ്റ്ലാന്‍ഡ് നെഹ്രു പുരസ്കാരം
വയലാര്‍ പുരസ്കാരം
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം
വിശ്വദീപ പുരസ്കാരം
മഹാകവി ഉള്ളൂര്‍ പുരസ്കാരം
ആശാന് പുരസ്കാരം
ഓടക്കുഴല്‍ പുരസ്കാരം
22 September 2010
ഒന്‍പത്
ജെങ്കിസ്ഖാന്
മംഗോളികളുടെ ഭരണാധികാരി.മംഗോള്‍ സാമ്രാജ്യം നിലനിന്നത് ഇദ്ദേഹത്തിന്റെ അക്ഷീണപരിശ്രമം കൊണ്ടാണ്.അയല്‍രാജ്യങ്ങള്‍ കീഴടക്കിയും
കീഴടക്കിയ സ്ഥലങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയും ജനങ്ങളെ അടിമകളാക്കിയും ആണ് ജെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള മംഗോള്പ്പട മുന്നേറിയത്.പ്രസ്തത പടയോട്ടം ലോകത്തിന്റെ നല്ലൊരു ഭാഗവും ഇദ്ദേഹത്തിന്റെ
കീഴിലാക്കി.1167-ല്‍ ജനിച്ച അദ്ദേഹം 1227-ല്‍ അന്തരിച്ചു.
നാദിര്‍ഷാ
ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യം ക്ഷയിച്ചു കൊണ്ടിരുന്ന കാലത്ത് ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ്ഷായുടെ അനുയായികളില്‍ ചിലര്‍ നാദിര്‍ഷായെ
ഇന്ത്യയിലേക്ക് ക്ഷണിച്ചു.1738-ല്നാദിര്ഷാ സൈന്യവുമായി ഇന്ത്യയിലെത്തി.
കാബൂള്‍, ലാഹോര്‍ എന്നിവ എതിര്‍പ്പൊന്നും കൂടാതെ പിടിച്ചടക്കി.സൈന്യം ദില്ലിയില്‍ എത്തിയപ്പോള്‍ മുഗള്‍സൈന്യം എതിര്‍ക്കാനൊരുങ്ങി.1739-ല്‍ നടന്ന യുദ്ധത്തില്‍ മുഗള്‍ സൈന്യ പരാജയപ്പെടുകയും നാദിര്‍ഷാ ഷാജഹാന്റെ
കൊട്ടാരത്തില്‍ താമസമാക്കുകയും ചെയ്തു.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നാദിര്‍ഷാ മരിച്ചെന്ന ശ്രുതി പരന്നു.ആരോ ചിലര്‍ പേര്‍ഷ്യന്‍ ഭടന്മാരെ കൊല്ലുകയും ചെയ്തു. ഇതില്‍ കുപിതനായ നാദിര്‍ഷാ ദില്ലിനഗരം കൊള്ളയടിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു.സ്ത്രീകളെ അടിമകളാക്കി.1739-ല്‍ കോടിക്കണക്കിനു സ്വത്തുക്കളുമായി നാദിര്‍ഷാ പേര്‍ഷ്യയിലേക്ക് മടങ്ങി. 1747-ല്അംഗരക്ഷകര് തന്നെ അദ്ദേഹത്തെ വധിച്ചു.
15 September 2010
ഒന്‍പതാം ക്ലാസ്സ് - സിനോപ്സിസ്
ചെറുപുഞ്ചിരി എന്ന സിനിമ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സിനോപ്സിസ്
തയ്യാറാക്കുക.
രചന, സംവിധാനം- എം.ടി.വാസുദേവന്‍നായര്‍
അഭിനേതാക്കള്‍
കുറുപ്പ് - ഒടുവില്‍ ഉണ്ണികൃഷ്ണന്
അമ്മാളു-നിര്‍മല ശ്രീനിവാസന്
കണ്ണന്- മാസ്റ്റര്‍ അഭിനവ്ജാനു- കെ.പി.എ.സി.ലളിത
പോസ്റ്റുമാന്- സലിംകുമാര്‍
മക്കള്‍-സുരേഷ് കൃഷ്ണ , മണിയന്‍പിള്ള രാജു, സിന്ധുമേനോന്,
നിര്‍മ്മാണം- ദിലീപ്
സംഗീതം-കൈതപ്രം
ഗാനരചന-അനില്‍ പനച്ചൂരാന്‍പാടിയത്- എം.ജി.ശ്രീകുമാര്‍ , കെ.എസ്സ്.ചിത്ര, സുജാത
കഥാസംഗ്രഹം
വാര്‍ദ്ധക്യകാല ജീവിതം പരസ്പരസ്നേഹം കൊണ്ടും നര്‍മ്മബോധത്തോടെയും
ആസ്വദിച്ച് ജീവിക്കുന്ന രണ്ടും ദമ്പതിമാരെയാണ് ചെറുപുഞ്ചിരിയില്‍ നാം കാണുന്നത്.തങ്ങളുടെ കൃഷിസ്ഥലത്തുകൂടെ പഴയകാലസ്മരണകള്‍ അയവിറക്കി
പരസ്പരം കളിയാക്കി നടക്കുന്ന കുറുപ്പും അമ്മാളുവും നമ്മുടെ മനസ്സില്‍ നിന്നും
മായിച്ചാല്‍ മായാത്ത കഥാപാത്രങ്ങളാണ്.ജീവിതത്തെ പ്രസന്നമായി നോക്കികാണുന്ന കുറുപ്പിന്റെ ശക്തിയും പ്രചോദനവും ആണ് പത്നിയായ അമ്മാളു.കണ്ണന് എന്ന അനാഥബാലന് ഇവര്‍ നല്കുന്ന സ്നേഹവും കരുതലും
എടുത്തുപറയേണ്ടതാണ്.പെട്ടെന്ന് ഒരു ദിനം അമ്മാളുവിനെ ഒറ്റയ്ക്കാക്കി കുറുപ്പ് മരിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്ന അമ്മാളു മക്കളുടെ കൂടെ പോകാതെ കുറുപ്പിന്റെ ഓര്‍മ്മകളുമായി ഗ്രാമത്തില്‍ തന്നെ താമസിക്കുവാന്‍ തീരുമാനിക്കുന്നതിലൂടെ സിനിമ അവസാനിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും നമുക്ക് ഈ തിരക്കഥയിലൂടെ കാണുവാന്‍ സാധിക്കുന്നുണ്ട്.
14 September 2010
എട്ടാം ക്ലാസ്സ്
പ്രാചീന കവിത്രയത്തില്‍പ്പെട്ട കുഞ്ചന്നമ്പ്യാര് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.അദ്ദേഹം ജന്മംകൊടുത്ത തുള്ളല്‍ എന്ന കലാരൂപത്തിന് ജനഹൃദയങ്ങളില്‍ വളരെ വേഗം സ്ഥാനം നേടാന്‍ കഴിഞ്ഞു.
തുള്ളല്‍ മൂന്നു വിധം .ഓട്ടന്തുള്ളല് ; പറയന്‍തുള്ളല്‍ ; ശീതങ്കന്‍തുള്ളല്‍.
തുള്ളല്‍കൃതികളിലെ മുഖ്യവൃത്തം തരംഗിണിയാണ്.
2010 -വിദ്യാരംഗം മത്സരങ്ങള്‍
മത്സരങ്ങള്‍ നടത്തുന്നതാണ്.
മത്സരങ്ങള്‍
ഹൈസ്ക്കൂള് വിഭാഗം
കഥ(രണ്ടുമണിക്കൂര്‍)
കവിത(രണ്ടുമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
നാടന്‍പാട്ട്
കാവ്യമഞ്ജരി
പുസ്തകാസ്വാദനക്കുറിപ്പ്
സാഹിത്യ ക്വിസ്
യു.പി.വിഭാഗം
കഥ(ഒന്നരമണിക്കൂര്‍)
കവിത(ഒന്നരമണിക്കൂര്‍)
ചിത്രരചന(രണ്ടുമണിക്കൂര്‍)
ഉപന്യാസം(രണ്ടുമണിക്കൂര്‍)
സാഹിത്യ ക്വിസില്‍ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. നാടന്‍പാട്ട് അഞ്ചുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത് . സമയം അഞ്ചുമിനിട്ട്
കാവ്യമഞ്ജരി- വൈലോപ്പിള്ളി കവിതകള്‍
പുസ്തകാസ്വാദനക്കുറിപ്പ്
താഴെതന്നിരിക്കുന്ന പുസ്തകങ്ങളില്‍ പത്തെണ്ണമെങ്കിലും വായിച്ച് എഴുതണം
1ആടുജീവിതം(നോവല്‍) ബന്യാമിന്
2ഏന്‍മകന്‍ജെ(നോവല്‍) അംബികാസുതന്‍ മാങ്ങാട്
3താമരത്തോണി(കവിത) പി.കുഞ്ഞിരാമന്‍നായര്‍
4ഇത് ഭൂമിയാണ്(നാടകം) കെ.ടി.മുഹമ്മദ്
5അശ്വമേധം(നാടകം) തോപ്പില്‍ഭാസി
6ജ്ഞാനപ്പാന(കവിത) പൂന്താനം
7മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ കോവിലന്
8കഥ (കാരൂര്‍)
9ഏകാന്തവീഥിയിലെ അവധൂതന്(ജീവചരിത്രം) എം.കെ.സാനു
10എന്റെ സത്യാന്വേഷണപരീക്ഷകള്‍(ആത്മകഥ) ഗാന്ധിജി
11ഭൂമി പൊതുസ്വത്ത്(വൈജ്ഞാനികം) ഒരു .സംഘം ലേഖകര്‍
12ഹിമാലയസാനുക്കളില്‍(യാത്രാവിവരണം) രാമചന്ദ്രന്
13ഭാരതപര്യടനം(പഠനം) കുട്ടികൃഷ്ണമാരാര്
14വിശ്വവിഖ്യാതമായമൂക്ക്(ഹാസ്യം) ബഷീര്‍
15ഒരുചെറുപുഞ്ചിരി(തിരക്കഥ) എം.ടി
16ചിത്രകലയിലെ ചക്രവര്‍ത്തിമാര്‍ പൊന്ന്യാചന്ദ്രന്‍
17സിനിമയുടെലോകം(പഠനം) അടൂര്ഗോപാലകൃഷ്ണന്
18സൗരയൂഥവും അതിനപ്പുറവും(ശാസ്ത്രം) പ്രൊഫ.ശ്രീധരന്
19അമ്മകൊയ്യുന്നു(ബാലസാഹിത്യം) മുണ്ടൂര്‍ സേതുമാധവന്
20വേറിട്ടകാഴ്ചകള്‍(അനുഭവങ്ങള്‍) വി.കെ.ശീരാമന്
12 September 2010
11 September 2010
പത്താം ക്ലാസ്സ്
നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962 -ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന് ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം.പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്, കുളത്തൂര്‍ ഭാസ്കരന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965-ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി.അടൂരിന്റെ സ്വയംവരത്തിനു മുന്‍പുവരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു. കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്,പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, പവിത്രന്, രവീന്ദ്രന് തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.
അംഗീകാരങ്ങള്‍അടൂരിനു ലഭിച്ച ചില അവാര്‍ഡുകള്‍..
ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ ഗവര്ണ്മെന്റിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്, കഥാപുരുഷന് നിഴല്‍ക്കുത്ത്, ഒരുപെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു[1]. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതന്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ല്‍ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ ഗവര്ണ്മെന്റില്നിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ മലയാളചലച്ചിത്രങ്ങള്‍
സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
യക്ഷഗാനം (1979)
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
കൃഷ്ണനാട്ടം (1982)
മുഖാമുഖം (1984) - തിരക്കഥ, സംവിധാനം
അനന്തരം (1987)
മതിലുകള്‍(1989)
വിധേയന്(1993)
കഥാപുരുഷന് (1995)
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
നിഴല്‍ക്കുത്ത് (2003)
നാല് പെണ്ണുങ്ങള്(2007)
ഒരു പെണ്ണും രണ്ടാണും (2008)
സ്വയംവരത്തിനു മുന്‍പ് ഒട്ടനവധി ഹ്രസ്വചിത്രങ്ങള്‍ അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രടിയാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര മലയാളി സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ബംഗാളിന് സത്യജിത് റേ എന്ന പോലെയാണ് കേരളത്തിന് അടൂര്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
ഒന്‍പതാം ക്ലാസ്സ്
കുടല്‍മാണിക്യക്ഷേത്രം -ഇന്ത്യയിലെ പ്രധാന ഭരതക്ഷേത്രം
കേരളത്തിലെ ഏക ഭരതക്ഷേത്രം ഇരിങ്ങാലക്കുടയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഭരതന് ഇവിടെയിരുന്ന് ശ്രീരാമപാദുകം പൂജിക്കുന്നതായിട്ടാണ് സങ്കല്പം.
14 August 2010
ഓണക്കാലം വന്നെത്തി -ഓണചരിത്രത്തിലേക്ക്
പൂക്കളം
തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള് മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന് നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്.മൂലം നാളീല് ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
ഓണച്ചടങ്ങുകള്‍
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്പില് ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകള്‍പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് 'തൃക്കാക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
തൃക്കാക്കരയപ്പന്
തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്) പ്രതിഷ്ഠിക്കുന്നു.
ഇതിനെ ഓണംകൊള്ളുകഎന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്, മലര് തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പന് ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.
“
തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവര്‍ത്തിച്ച്)
ആര്‍പ്പേ.... റ്വോ റ്വോ റ്വോ
”
എന്ന് ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ക്കുന്ന ചടങ്ങാണ്. തുടര്‍ന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍ വീടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന് നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര് നല്‍കിയിരുന്നു. ഇത് കുടിയാന്-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് കാഴ്ചയര്‍പ്പിക്കുന്നത് കുടിയാന് ജന്‍മിക്കല്ലെന്ന് മാത്രം. ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടന്, പുത്തൂര്‍, പേതമംഗലം, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വര്‍ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ല. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്. ഇത് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന് ഒരു വ്യത്യാസമുണ്ട്. ഇവിടെ ആണ്‍വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ് കാഴ്ചക്കുല നല്കി വരുന്നത്. ഇന്ന് തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ചക്കുലകളുടേത്.
ഉത്രാടപ്പാച്ചില്ഉ
ഉത്രാടപ്പാച്ചില്‍
ഓണാഘോഷത്തിന്റെഅവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചില്എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
11 August 2010
സൗഹൃദം ചെറുകഥ
ഞാനാരെയും സ്നേഹിച്ചിട്ടില്ല, എന്നാല്‍ എനിക്കുമുണ്ടായിരുന്നു ആത്മാര്‍ത്ഥസുഹൃത്ത് 'റോസ്' ഞാനാദ്യമായി അവളെ കാണുന്നത് അഞ്ചാം ക്ലാസ്സില്‍പഠിച്ചിരുന്നപ്പോളാണ്.പാറിക്കളിക്കുന്ന സമാധാനക്കൊടിയില്‍ ചിതറിവീണരക്തത്തുളളികള്‍ പോലെ വെളളയില്‍ പുളളികളുളള ഒരു ഉടുപ്പുംധരിച്ച്,മാലാഖയെപ്പോലെ അവള് ആ ക്ഷേത്രാങ്കണത്തില്‍കയറിവന്നു.ഞാനിരിപ്പുണ്ടായിരുന്നു ഒന്നാം ബഞ്ചില്‍ത്തന്നെ,അഞ്ചുവര്‍ഷം ഒരു സ്കൂളില്‍ പഠിച്ചിട്ടും ഒരൊററ കൂട്ടുകാരിയെപ്പോലും സമ്പാദിക്കാന്‍കഴിഞ്ഞിട്ടില്ല എന്ന അഹങ്കാരവും പേറിക്കൊണ്ട് എഴുന്നളളത്തിനു് നിര്‍ത്തിയ കൊമ്പനാനയുടെ തലയെടുപ്പോടെ ഇരിക്കുകയായിരുന്നു 'ഈ ഞാന്‍' ഞാനെന്തുകൊണ്ടങ്ങനെയായി എന്നു ചോദിച്ചാല്‍ ശൈശവത്തിലോ ബാല്യത്തിലോകിട്ടാതെപോയ സ്നേഹവാത്സല്യങ്ങള്‍,കുടുംബാന്തരീക്ഷത്തില്‍ നിന്ന്മാറി ബോര്‍ഡിങ്ങിലുളള താമസം,ആവശ്യത്തിലധികം ധനസ്ഥിതി,സാമാന്യം ഉയര്‍ന്നമാര്‍ക്കോടെ കൂടിയക്ലാസ്സിലെ ഒന്നാംസ്ഥാനം എന്നിങ്ങനെയുളള ചില കാരണങ്ങളല്ലാതെകൂടുതലൊന്നും പറകവയ്യ.പിന്നെ വല്ലപ്പോഴും കാണുന്നപപ്പയുടെയുംമമ്മിയുടെയും ജീവിതം എന്നെ പഠിപ്പിച്ച മഹത്തായതത്വചിന്ത'സ്വന്തംകാര്യംസിന്താബാദ്'എന്നതായിരുന്നു.
സ്നേഹത്തിന്റെ വെളളമോ വളമോ ലഭിക്കാതെ വറ്റിവരണ്ട എന്റെ മനസ്സിലേക്ക് വേനല്‍പോലെഅവള്‍പെയ്തിറങ്ങി.സമാധാനത്തിന്റെആവെളളരിപ്രാവ് വന്ന്കൂടുകൂട്ടിയത് മുള്‍പ്പടര്‍പ്പിലായിരുന്നു.മുളളുകള്‍ കൊണ്ട് അതിന്റെ ദേഹംമുറിഞ്ഞു,ചോരകിനിഞ്ഞു,അതിന് കടുംചുമപ്പായിരുന്നു തൊടിയിലെ പനിനീര്‍പുഷ്പത്തിന്റെചുമപ്പ്.അവളെന്റെ അടുത്ത് വന്നിരുന്നു പേര് ചോദിച്ചു ,പഠിച്ചസ്കൂളിന്റെപേര്ചോദിച്ചു,വീട്ടിലെകാര്യങ്ങള്‍ചോദിച്ചു,എന്തുകൊണ്ടെന്നറിയില്ലഅവള്‍ക്കെന്നോട്പ്രത്യേക ഒരടുപ്പം.അടുത്തദിവസങ്ങളിലും അവളെന്റെ അടുത്ത്
വന്നിരുന്ന.പതിയെപ്പതിയെഎന്റെമിതഭാഷണംവാചാലതയ്ക്ക്വഴിമാറിയപ്പോള്‍ഞാന്‍പഠിക്കുകയായിരുന്നുസ്നേഹിക്കാന,അവളെന്നെപഠിപ്പിക്കുകയായിരുന്നുസ്നേഹിക്കാന്‍.കാണാപ്പാഠംപഠിച്ചില്ലകണ്ടുംകേട്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ചു.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു.ഞങ്ങളുടെസൗഹൃദംപടര്‍ന്നുപന്തലിച്ച,പൂവുംകായുംചൂടിനന്മയുടെയുംസ്നേഹത്തിന്റെയുംപ്രഭാതകിരണങ്ങള്‍എന്നിലേക്ക് കയറിവന്നു.അങ്ങനെയിരിക്കെഒരുപിടിതുമ്പപ്പൂവുമായിഒണമെത്തി,പരീക്ഷകഴിഞ്ഞു സ്കൂളടച്ചു,ഞങ്ങള്‍ക്കിരുവര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു വേര്‍പാടിന്റെവേദന.എന്റെ മനസ്സ് നീറി.വേര്‍പാടിനു ശേഷമുളള സംഗമത്തിനായി എന്റെ മനസ്സ് വെമ്പി.
പത്തുദിവസങ്ങള്‍ പത്തുയുഗങ്ങളായി കടന്നു പോയി.ഏകാന്തതയുടെ ഇരുട്ടുമുറിയില്‍ സ്നേഹശ്വാസം ലഭിക്കാതിരുന്ന ആദിവസങ്ങള്‍ കടന്നുപോയി. സ്കൂള്‍തുറന്നു,ഞങ്ങള്‍ വീണ്ടും ഒന്നായി.സ്നേഹത്തിന്റെ പൂമാല പരസ്പരം അണിയിച്ച് ആകാശച്ചെരുവിലെ രണ്ടു നക്ഷത്രങ്ങളെപ്പോലെ ഞങ്ങള്‍ ക്ലാസ്സിലേക്ക കയറി. ആനക്ഷത്രപ്രഭ മങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല.ടീച്ചര്‍പരീക്ഷാപേപ്പറുമായി ക്ലാസ്സിലെത്തി,നൂറോളം കുഞ്ഞിക്കണ്ണുകള്‍ അതിലേക്ക് ആശങ്കാകുലമായി തുറിച്ചു നോക്കുന്നു,ചിലര്‍ പിറുപിറുക്കുന്നു,ചിലര്‍ നഖം കടിക്കുന്നു,മററു ചിലര്‍ അറിയവുന്നദൈവങ്ങളെയെല്ലാം വിളിക്കുന്നു. എന്നാല്‍ എനിക്കാശങ്കകളില്ല കാരണം എനിക്കുറപ്പയിരുന്നു എനിക്കുതന്നെയാവും ഒന്നാം സ്ഥാനം.എന്നാല്‍ പ്രതീക്ഷകളുടെ ആകാശഗോപുരം ഇടിഞ്ഞു വീണു.എല്ലാവിഷയത്തിനും റോസിന് എന്നേക്കാള്‍ മാര്‍ക്കുണ്ട്,ഞാനുംഅവളും തമ്മില്‍ ഏതാണ്ട് പതിനാറുമാര്‍ക്കിന്റെ വ്യത്യാസം,എനിക്ക്സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.സ്നേഹത്തിന്റെ മഞ്ഞുകൊട്ടാരം ഉരുകിയൊലിച്ചു ,എന്റെയുളളില്‍ ദേഷ്യം പതഞ്ഞു പൊങ്ങി.
എന്നാല്‍ ഒന്നും ഞാന്‍ പുറത്ത് കാണിച്ചില്ല. ഉളളില്‍ പൊട്ടിത്തെറികള്‍ നടന്നപ്പോഴും പുറമേ ഞാന്‍ ചിരിയുടെ ചായം പുരട്ടി.ഇരയെകൊത്തിവിഴുങ്ങാന്‍ തക്കംപാര്‍ത്ത് ധ്യാനിക്കുന്ന കൊക്കിനെപ്പോലെ ഞാനിരുന്നു.റോസിന് ഏററവും ബുദ്ധിമുട്ടുളള വിഷയം കണക്കാണ്,ഇതറിയാവുന്ന ഞാന്‍ പരീക്ഷയുടെ തലേന്ന് അവളുടെ കണക്കു പുസ്തകം എടുത്തൊളിപ്പിച്ചു.മറ്റൊരവസരത്തില്‍ അവളുടെ സെമിനാര്‍പേപ്പര്‍ മഷിയൊഴിച്ച് വൃത്തികേടാക്കി.ഓരോ അവസരത്തിലും അവള് വേദനിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരാഹ്ലാദം നുരഞ്ഞു പൊന്തി എന്തോ ഒരു ലഹരി. ഇന്ന് ബാല്യകാലത്തിന്റെ മനോഹാരിത വര്‍ണിക്കുന്ന ഒരു കഥയോ കവിതയോ, എന്തിനേറെ ഒരു വാക്ക് കൂടികണ്ടാല്‍ എനിക്കോര്‍മ്മ വരുന്നത് ആസംഭവങ്ങളാണ്. ഇവിടെതെറ്റിയതാര്‍ക്കാണ്? എന്റെബാല്യത്തിനോ അതോ കാവ്യസങ്കല്പത്തിനോ?
അങ്ങനെ സംവത്സരങ്ങള്‍ രണ്ടുകടന്നുപോയി.അറിവുംനന്മയും കൊണ്ട് പുഷ്പിച്ച് നില്ക്കുന്ന ഒരു മരമായി അവളും അതില്‍ പറ്റിച്ചേര്‍ന്ന ഇത്തിള്‍ക്കണ്ണിയായി ഞാനും വളര്‍ന്നു. ഒരു ദിവസം സയന്‍സിന്റെ സ്പെഷ്യല്‍ ക്ലാസ്സ് വച്ചു,തലേദിവസം വരാതിരുന്ന റോസ് അതറിഞ്ഞില്ല.സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് ഞങ്ങളിറങ്ങിയപ്പോള്‍ ഏറെ വൈകി.റോസ് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോയി.എന്നാല്‍ ഞാന്‍ അനുവദിച്ചില്ല,ഇനിയും നിന്നാല്‍ ബസ് പോകുമെന്ന് പറഞ്ഞ് അവളെ ഉന്തിത്തള്ളി വിട്ടു.എന്നിട്ട് ഞാനവളുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തു,എന്നിട്ട് പറഞ്ഞു, റോസിന് ആക്സിഡന്റ് പറ്റി കൂടുതലൊന്നും പറയാതെ ഫോണ്‍ വച്ചു.ക്രൂരമയ ഒരു മന്ദഹാസം എന്റെ ചൂണ്ടില്‍ വിടര്‍ന്നു.
പിറ്റേന്ന് രാവിലെ വീട്ടിലേക്കൊരു ഫോണ്‍ വന്നു. റോസിന്റെ വീട്ടില്‍ നിന്നാണ്,ഞാനെത്രയും പെട്ടെന്ന് അവിടം വരെ ചെല്ലണമെന്നായിരുന്നു പറഞ്ഞത്. എന്റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ തിക്കിത്തിരക്കി തലങ്ങും വിലങ്ങുമോടി.ഞാന്‍ റോസിന്റെ വീട്ടിലേക്ക് പോയി.വീട് നന്നായിട്ട് അറിയില്ലായിരുന്നതിനാല്‍നന്ദിനിയേയുംകൂട്ടിയാണ്പോയത.അവിടെചെന്നപ്പോള്‍ഞാന്‍ശരിക്കുംഅത്ഭുതപ്പെട്ടുപോയി.എന്റെവീട്ടിലെപശുത്തൊഴുത്തുപോലെയുണ്ട്.ചോര്‍ന്നൊലക്കുന്ന മേല്‍ക്കൂര,പൊട്ടിപ്പൊളിഞ്ഞ തറ,ചെളിപിടിച്ച ഭിത്തി.അവിടെ ധാരാളം ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നു,എന്റെ മനസ്സ് പെരുമ്പറകൊട്ടി.നിലത്ത് ഉറച്ചുപോയ കാലുകളും വലിച്ചുകൊണ്ട് ഞാന്‍ മുന്പോട്ടുനടന്നു.അകത്ത് വെള്ളപതപ്പിച്ച ഒരു ശരീരം,ഒരുമനുഷ്യശരീരം.
ഒരാളെന്റെ അടുത്ത് വന്നിട്ട് പറഞ്ഞു,റോസക്കുട്ടീടെ അപ്പച്ചനാ,ചങ്കിന് ഒരു ഓപ്പറേഷന് കഴിഞ്ഞിട്ടിരിക്കുകയായിരുന്നു.ഇന്നലെ ഒരാള്‍ വിളിച്ചു റോസക്കുട്ടിക്ക് ആക്സിഡന്റ് പറ്റി ആശുപത്രീലാണെന്നു പറഞ്ഞു. അപ്പത്തു ടങ്ങിയ വിമ്മിഷ്ടമാ അവസാനിച്ചതിങ്ങനെയും.ഞാനയാളെ തുറിച്ചു നോക്കി,അയാള്‍ ഒരു യക്ഷിക്കഥ പറകയാണോ? അല്ല യാഥാര്‍ത്ഥ്യം. അതാണയാള്‍ പറഞ്ഞത് ഞാനൊരാളെ കൊന്നു. ഞാനെന്റെ കൈകളിലേക്ക് നോക്കി ചോരക്കറയുണ്ടോ? അറിയില്ല,ഒന്നും കാണാന്‍ പറ്റുന്നില്ല.
ആ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞ് ഞാന്‍ അകത്തേക്ക് നീങ്ങി. ഒരു കട്ടിലില്‍ മരത്തടി പോലെയൊരു സ്ത്രീ കിടക്കുന്നു.റോസിന്റെ അമ്മയാണ്,അവര്‍ കിടപ്പിലാണെന്ന് റോസ് പറഞ്ഞിരുന്നു,പക്ഷേ ഞാനിത്രയും പ്രതീക്ഷിച്ചില്ല. അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞ് ഞാനറിഞ്ഞു ,റോസിന്റെ അമ്മയ്ക്ക് അസുഖം ഇത്രമാത്രം കലശലായിരുന്നില്ല ,ഭര്‍ത്താവിന്റെ മരണമേല്പിച്ച ആഘാതമാണ് അവരെ ഈഅവസ്ഥയിലാക്കിയത്.കാല്ക്കല് റോസിരുന്ന് പൊട്ടിക്കരയുന്നു.ഞാനൊന്ന് ഞെട്ടി, പാല്പുഞ്ചിരി മാത്രം പൊഴിച്ചിരുന്ന ചുണ്ടുകള്‍ കടിച്ച് പിടച്ചിരിക്കുകയാണ്. നക്ഷത്രം തിളങ്ങിനിന്നിരുന്ന കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നുവീണു.കണ്ണാടിച്ചില്ലുപോലത്തെഅവളുടെ കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ പരന്നിരുന്നു. എന്നെക്കണ്ടമാത്രയില്‍ അവളോടിവന്നെന്നെ കെട്ടിപ്പിടിച്ചു,എന്നിട്ട്പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ തിളച്ചു മറയുന്ന എണ്ണപോലെ എന്റെ ദേഹത്തുവീണു,എനിക്ക്പൊള്ളുകയാണ്. ആ ചൂടില്‍ എന്റെറ അസ്ഥിപോലും ഉരുകുന്നു,എന്നാല്‍ എനിക്കവളെ വിടുവിക്കാന്‍ വയ്യ,ചുറ്റും മനുഷ്യരുണ്ട്.
എല്ലാം കഴിഞ്ഞു. ഒരു മരപ്പാവയെപ്പോലെ ഞാന്‍ ആ വീടിന്റെ പടിയിറങ്ങി,എന്റെ ശരീരമാകെ വിറങ്ങലിച്ചുനിന്നു.മരിച്ചത് ഞാനായിരുന്നോ? അതെ എന്റെ മനസ്സ്. മനസ്സ് മരവിച്ചുപോയാല്‍ പിന്നെയെന്ത്? ഞാന്‍ വീട്ടിലെത്തി,ഉരുകിയൊലിക്കുന്ന ചൂടിലും ഞാന്‍ കമ്പിള പുതച്ച് കിടന്നു,ആത്മാവിന് ചൂട് പകരാന്‍.ആത്മാവിന് വേണ്ടത് സ്നേഹത്തിന്റെ ചൂടാണെന്ന് ഇത്രയൊക്കയായിട്ടും ഞാനറിഞ്ഞില്ല.
ദിവസങ്ങള്‍ കടന്നു പോയി,റോസ് സ്ക്കൂളില്‍ വന്നു,എന്നാല്‍ അവളുടെ മനോഹരമായ പുഞ്ചിരി,വശ്യത അത് എങ്ങോപോയി മറഞ്ഞിരുന്നു.ഏറിവന്നാല്‍ ശോകമൂകമായ ഒരു പുഞ്ചിരി അത്രമത്രം. ആഴ്ചകള്‍ വീണ്ടും കടന്നുപോയി. റോസിന്റെ അമ്മച്ചിയുടെ അസുഖം ഏറിവന്നു,അപ്പച്ചന്റെ മരണത്തിനു ശേഷമാണിതെല്ലാം എന്ന്പറഞ്ഞ് റോസ് കരഞ്ഞു. ഞാനൊന്നും മിണ്ടിയില്ല, റോസിനൊരു ഫോണ്‍വന്നു.സ്പന്ദിച്ചിരുന്ന ഒരു ഹൃദയം േപറയാതെ ഞാന്‍ ഓടി. അന്ന് അവളുടെ അപ്പച്ചന് മരിച്ചദിവസം കനം തൂങ്ങിയ കാലുകള്‍ ചലിക്കുന്നില്ലായിരുന്നെങ്കില്‍ ഇന്നത് പായുകയാണ്, ശരവേഗത്തില്‍.കാരണം എന്റെ മനസ്സ് മണിക്കൂറുകള്‍ക്കുമുമ്പേ അവിടെയെത്തി ഇനി ഈ ജഡശരീരത്തെ എത്തിച്ചാല്‍മതിയാകും.മനസ്സിന്റെ ഭാരമൊഴിഞ്ഞ ശരീരം എന്തു ലഘുവാണെന്നോ?
ഞാന്‍ റോസിനെക്കണ്ടു. മരവിച്ചമുഖം,കണ്ണുകളില്‍ നിന്ന് അശ്രുക്കളുരുണ്ട് വീഴുന്നില്ല,തേങ്ങുന്നില്ല,ചുണ്ടുകള്‍കടിച്ചമര്‍ത്തുന്നില്ല.ഞാനവളെ തൊട്ടുനോക്കി , തണുപ്പ് , മരിച്ചതവളാണോ?അതോ അമ്മച്ചിയോ? അതുമല്ലെങ്കില്‍ ഞാനോ? അറിയില്ല , ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍. ഓടി വന്നതാണ് ഞാന്‍ ,അവളുടെ കാല്ക്കല് വീഴാന്‍.തിളയ്ക്കുന്ന അവളുടെ ചുടുകണ്ണുനീര്‍ എന്നില്‍ വീഴ് ത്താന്. ആചൂടില്‍ എന്റെ അസ്ഥിപഞ്ചരങ്ങള്‍ പോലും ഉരുകിയൊലിക്കുമ്പോള്‍ ആ ഒഴുക്കില്‍ എന്റെ സകലപപങ്ങളും കഴുകിക്കളയാന്‍ . എന്നാലുണ്ടായില്ല , ഒരുതുള്ളികണ്ണീര്‍, ഒരു വിതുമ്പല്‍,ഒരുചലനം ഒന്നും ഒന്നുമുണ്ടായില്ല .പുകയുന്ന അഗ്നിപര്‍വതം പോലെ ഞാന്‍ അവിടെനിന്നു. എനിക്കൊന്നു പൊട്ടിക്കരയാന്‍ വയ്യ, പൊട്ടിയാല്‍ എല്ലാം തീരും,കാരണം ചുറ്റും നില്‍ക്കുന്നത് മനുഷ്യരാണ് കണ്ണും ബുദ്ധിയുമുള്ള പേക്കോലങ്ങള്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു റോസ് ഒന്നും മിണ്ടയില്ല,ഒന്നും കേട്ടുമില്ല , ഒരു നിര്‍വികാരത. കനംതൂങ്ങുന്ന മനസ്സ് താങ്ങാന്‍ വയ്യാതെ ഞാന്‍ കിടന്നു പിടഞ്ഞു. ഇതൊക്കെയറിഞ്ഞ് പപ്പയും മമ്മിയും വന്നു എത്ര നാളുകള്‍ക്കുശേഷമാണ് അവരെയൊന്നു ഒരുമിച്ചുകാണുന്നത്.അവരെന്നോട് പലതും ചോദിച്ചു,ഞാനൊന്നും പറഞ്ഞില്ല.അവരെന്നെ വിദേശത്തേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു.പോകുന്നതിനു മുമ്പ് ഞാന്റോസിനെക്കണ്ടു , അപ്പോള്‍ പോലും അവളൊരു വാക്ക് മിണ്ടിയില്ല.
അങ്ങനെ കടല്‍ക്കടന്ന് ഞാന്‍പോയി,അതൊരൊളിച്ചോട്ടമായിരുന്നോ? എനിക്കറിയില്ല.എന്തായാലും ആ യാത്ര എനിക്കല്‍പ്പം പോലും ആശ്വാസം തന്നില്ല.മുറിവേറ്റ ഹൃദയത്തില്‍ നിന്നും ചോര വാര്‍ന്നൊലിക്കുകയാണ് . നെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന തീയിലേക്ക് റോസിന്റെ ഓര്‍മകള്‍ ഇടയ്ക്കിടെ ഉമി കോരിയിട്ടുനന്ദിനി ഇടയ്ക്കിടെ റോസിനെപ്പറ്റി എഴുതുമായിരുന്നു. എന്നാല്‍ 'മാറ്റമൊന്നുമില്ല' എന്നതിനപ്പുറം അവള്‍ക്കും കൂടതലൊന്നും പറയാനില്ല.
അങ്ങനെയിരിക്കെ നന്ദിനിയുടെ കത്തുവന്നു,റോസിന് നല്ലമാറ്റമുണ്ട്,അവള് സംസാരിച്ചു തനിയെ ഭക്ഷണം കഴിച്ചു. എല്ലാത്തിനുമപ്പുറം അവളെന്നെ തിരക്കി.നിഷ്ക്കളങ്കതയുടെ ലോകത്തുനിന്നുമിറങ്ങി വന്ന മാലാഖയെ ആവെള്ളരിപ്രാവ് ഇന്നുമെന്നെ സ്നേഹിക്കുന്നു. രണ്ടുതുള്ളി കണ്ണുനീര് അതിലുമപ്പുറംവേറൊന്നും ഒരുവികാരവും
ഒരനുഭൂതിയും ഒരനീറ്റലും എന്നിലുണ്ടായില്ല.പത്മപദമണഞ്ഞ ഭക്തന്റെ സായൂജ്യത്തോടെ ഞാനിരുന്നു.അത്രനാളും ഒഴുകിയകണ്ണുനീരിന് കഴുകാന്‍പറ്റാതിരുന്ന പാപക്കറ,
ആരണ്ടുതുള്ളികളാല്‍ ഒഴുക്കിക്കളഞ്ഞതുപോലെ.
പെട്ടെന്നു് ഫോണ്‍ ചിലച്ചു,ഞാന്‍ഫോണെടുത്തുകേട്ടത് ഒരുപുരുഷശബ്ദം അറിഞ്ഞശബ്ദം 'റോസ് മരിച്ചു' പിന്നീട് എന്തൊക്കൊയോകേട്ടു എന്തൊക്കൊയോ അറിഞ്ഞു, കുറേവാക്കുകള്‍ അതു ചേര്‍ത്ത് വാക്യങ്ങള്‍. അതിന്റെയെല്ലാം ആകെത്തുയും ഏതാനും ആശയങ്ങള്‍. ആദ്യമാദ്യം ഒന്നും മനസ്സിലായില്ല,വികാര
ങ്ങളുടെ ഒരുതളളിക്കയറ്റം. ഏറെക്കഴിഞ്ഞ് മനസ്സൊട്ടു ശാന്തമായപ്പോള്‍ ഒക്കെ വായിച്ചെടുത്തു. റോസ് എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലേക്കുതിരിച്ചുവന്നരുന്നു. അന്ന്ണരാവിലെ അവള് വളരെ ഉത്സാഹവതിയായരുന്നു. എന്നെപ്പറ്റി പലതവണ അന്വേഷിച്ചുത്രേ, എന്നാല്‍ ഉച്ചതിരിഞ്ഞ് അല്പം കഴിഞ്ഞതോടെ ഉത്സാഹമെല്ലാം ശമിച്ചു. അല്പനേരംഒറ്റക്കിരിക്കണമെന്ന് പറഞ്ഞ് മുറിയിലേക്ക്പോയതാണ്. പിന്നെക്കണ്ടത് ഒരുതീനാളമാണ്,കേട്ടത് ഒരുനിലവിളിയും. ഒരു ജാര് മണ്ണെണ്ണ, ഒരു തീപ്പൊരി , അതിനി
ടയിലെ കുറെ മാംസപിണ്ഡങ്ങളും അസ്ഥിക്കഷണങ്ങളും,അതിനിടയില്‍ സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയവും വെന്ത് വെണ്ണീറായിത്തീര്‍ന്നു ഒരു മനുഷ്യജീവിതം, അവിടെപ്പൊലിഞ്ഞു ഒരു ജീവചൈതന്യം. ഞാനൊരു മരപ്പാവപോലെ ഇരുന്നു, ഒരു വികാരവും എന്നിലേക്ക് കയറിവന്നില്ല , ആകെ വിറങ്ങലിച്ച് ഒരു മരവിപ്പ്.
എല്ലാവരും എന്നെ സഹതാപാര്‍ദ്രമായി നോക്കി. അവര്‍ പറഞ്ഞു , ഞാന്‍ അവളുടെ ആത്മാര്‍ത്ഥസുഹൃത്തായിരുന്നെന്ന് ,നിഷേധിച്ചില്ല ഞാന്‍.
അതെനിക്കൊരു നീറ്റലാണ് ,ഒരു ശിക്ഷയാണ്, കുറ്റബോധമാണ് . ആ കുറ്റബോധത്തിന്റെ പുകപടലത്തില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്, റോസ് നിനക്ക് അത് ആനന്ദം
പകരില്ല കാരണം ആരും വേദനിക്കാന്‍ നീ ഇഷ്ടപ്പെടില്ല ,മാലാഖയാണ് നീ , എന്നാല്‍ ഞാന്‍ ആനന്ദിക്കും കാരണം ഇതെന്റെ പ്രായശ്ചിത്തമാണ്.
ഇന്ന് നിന്റെ കുഴിമാടത്തില്‍ ഞാനൊരു പനിനീര് പുഷ്പം സമര്‍പ്പിക്കുന്നു, സ്നേഹത്തിന്റെ പുഷ്പം. വീട്ടിയാലും വീടാത്ത സ്നേഹത്തിന്റെ കടം വീട്ടാനു
ള്ള വിഫലശ്രമം.ഈ പൂവിന് കട്ടചുവപ്പാണ് നിറം. നിന്റെയും എന്റെയും ഹൃദയത്തില്‍ നിന്ന് ചിന്തിയ ചോരയുടെ അതേനിറം.
…................................
….......................
ARYA S KUMAR XA
ST SHANTALS H S MAMMOOD
കവിത
രാവൊളി
വെളളാരം കുന്നിലെ വെളളിപ്പൂക്കള്‍
വെണ്ണിലാ ചന്ദ്രനുദിക്കും നേരം
വിണ്ണില്‍ പൂക്കും താരങ്ങള്‍ പോലെ
പാരിലെവിടെയോ പൂത്തിറങ്ങി!
തൂവെള്ള വര്‍ണ്ണത്താല്‍ ശോഭിക്കും
പാലപ്പൂഭംഗിയും കണ്ടുവല്ലോ.
പച്ചിലച്ചാര്‍ത്തില്‍ നിറച്ചാര്‍ത്തണിയുന്ന
മുല്ലപ്പൂകാന്തിയും കണ്ടുവല്ലോ.
മഞ്ഞിന്പുതപ്പാല് മൂടിക്കിടക്കും
മുക്കുറ്റിപ്പൂവും കണ്ടുവല്ലോ.
അന്ധകാരത്തില്‍ ആഴ്ന്നിരിക്കും
നിശയുടെ താളം കേള്‍ക്കാമോ?
രാവിന് വദനത്തില്‍ പുഞ്ചിരിക്കും
നിശാഗന്ധിയെ സ്പര്‍ശിച്ചു ഞാന്‍
ശുഭ്രനാരിതന് ശോഭപോല്‍
ചന്ദ്രികതന്‍ കിരണങ്ങള്‍ പതിഞ്ഞരാവില്‍
തിങ്കളൊളി തുളുമ്പും തുമ്പപ്പൂവില്
താരമദനരസം കണ്ടുഞാന്‍
മാനത്തുനില്‍ക്കുന്ന അമ്പിളിമാമനും
താഴത്തൊഴുകുന്ന കാളിന്ദിയും
രാത്രിമഴയുടെ താരാട്ടുപാട്ടില്‍
ഒഴുകിയൊഴുകി മയങ്ങിപ്പോയി!
….....................
RESHMA MURALEEDHARAN X A
STSHANTALS H S MAMMOOD
31 July 2010
26 July 2010
തകഴി ശിവശങ്കരപ്പിള്ള
നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള: കുട്ടനാട് എന്ന ചെറുപ്രദേശത്തെ ലോകപ്രസിദ്ധമാക്കിയ ഈ കഥാകാരന് 1912 ഏപ്രില്‍ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. കുട്ടനാടിന്റെ ഇതിഹാസകാരന് എന്നാണ് തകഴിയെ വിശേഷിപ്പിക്കുന്നത്. .600ഓളം ചെറുകഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. . ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതയുണ്ട്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീന്‍1965 ഇല് രാമു കാര്യാട്ട് എന്ന സംവിധായകന് ചലച്ചിത്രമാക്കിയിട്ടുണ്ട്.
രണ്ടിടങ്ങഴി, ചെമ്മീന്‍,ഏണിപ്പടികള്‍, കയര്‍എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കാത്തയാണ് ഭാര്യ.1999 ഏപ്രില്‍ 10ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു
തകഴിയുടെ സാഹിത്യ സൃഷ്ടികള്‍
ത്യാഗത്തിനു പ്രതിഫലം, ചെമ്മീന്‍ (നോവല്‍) (1965), അനുഭവങ്ങള്‍ പാളിച്ചകള്‍ , അഴിയാക്കുരുക്ക്, ഏണിപ്പടികള്‍ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയര്‍(1978), കുറെ കഥാപാത്രങ്ങള്‍ , തോട്ടിയുടെ മകന് (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകള്‍ , രണ്ടിടങ്ങഴി (1948).
പ്രമാണം:Thakazhi.gif
തകഴിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്റ്റാമ്പ്
ചെറുകഥാ സമാഹാരങ്ങള്‍
ഒരു കുട്ടനാടന്‍ കഥ, ജീവിതത്തിന്റെ ഒരേട്, തകഴിയുടെ കഥകള്‍ .
ലേഖനം
എന്റെ ഉള്ളിലെ കടല്‍
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്
25 July 2010
എറണാകുളം ജില്ലയിലെ കാലടിയില്‍ജനനം. അച്ഛനമ്മമാര്‍നെല്ലിക്കാ
പ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും
സ്കൂള്‍വിദ്യാഭ്യാസം. പണ്ഡിത, മലയാളവിദ്വാന്‍പരീക്ഷകള്‍ജയിച്ചു.എറണാകുളം മഹാരാജാസ്
കോളേജിലുംതൃശ്ശൂര്‍ട്രെയിനിംഗ്ഇന്‍സ്റ്റിറ്റ്യൂട്ടിലുംഅദ്ധ്യാപകനായിജോലിനോക്കി.രാജ്യസഭാംഗം ആയിരുന്നു.കേരളസാഹിത്യഅക്കാദമി,സമസ്തകേരളസാഹിത്യപരിഷത്ത്എന്നിവയുടെ പ്രസിഡന്റ് ആയിരുന്നു.
പ്രധാനകൃതികള്‍
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)
പുരസ്ക്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്(1967)
ഓടക്കുഴല്പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്.
പഥികന്റെപ്പാട്ട്
മധ്യകാലകവിത്രയത്തില്‍പ്പെടുന്ന ജി.യുടെ പഥികന്റെപ്പാട്ട് എന്ന കവിതയില്‍മനുഷ്യമനസ്സിന്റെ സ്നേഹശൂന്യതയുംസ്വാര്‍ത്ഥതല്പരതയുംയുദ്ധംവരുത്തിവയ്ക്കുന്ന
സംസ്ക്ക്ക്കാരശൂന്യതയുംരേഖപ്പെടുത്തിയിരിക്കുന്നു.ഈ കവിതയിലെ ഓരോ വരികളും വളരെ അര്‍ത്ഥവത്താണ്.സമകാലികസംഭവങ്ങളും ആയി കൂട്ടിയിണക്കിആശയംവ്യക്തമാക്കാം
കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊടുക്കാം