1.മകളുടെ വിവാഹത്തിനു ബന്ധുക്കളെ . . . . . . . . . . . . . അയാള്‍ പുറപ്പെട്ടു. (ക്ഷണനം ചെയ്യുവാന്‍/ക്ഷണിക്കുവാന്‍)
ക്ഷണനം - കൊലപാതകം, ക്ഷണിക്കുക - വിളിക്കുക
2.ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെ . . . . . . . . . എന്നു വിളിക്കുന്നു.(പ്രാചീനകവിത്രയങ്ങള്‍/പ്രാചീനകവിത്രയം)
ത്രയം - മൂന്ന്, ത്രയങ്ങള്‍ - മൂന്നു വീതം ചേര്‍ന്നത്
3.ചടങ്ങിനെത്തിച്ചേര്‍ന്ന എല്ലാവരെയും . . . . . . . . . . . സ്വാഗതം ചെയ്തു.(ഹാര്‍ദ്ദവമായി/ഹാര്‍ദ്ദമായി)
ഹാര്‍ദ്ദം - സ്നേഹം, ഹാര്‍ദ്ദവം - ഹാര്‍ദ്ദത്തിന്റെ തെറ്റായ രൂപം
4.പി.റ്റി.എ മീറ്റിംഗില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ . . . . . . . . . . സ്വാഗതം ചെയ്യുന്നു. (രക്ഷാകര്‍ത്താക്കളെയും/രക്ഷകര്‍ത്താക്കളെയും) രക്ഷാകര്‍ത്താവ് - രക്ഷിക്കുന്നവന്‍, രക്ഷകര്‍ത്താവ് - ഈ പ്രയോഗം ഇല്ല
5.ക്ഷേത്രനിര്‍മ്മാണത്തിന് . . . . . . . . . . . . . . . . സഹായം ക്ഷേത്രകമ്മിറ്റി ആവശ്യപ്പെട്ടു. (നിര്‍ലോഭമായ/നിര്‍ലോപമായ)ലോഭം - പിശുക്ക്, ലോപം - കുറവ്, നിര്‍ലോഭ - ലോഭമില്ലാത്ത
( മലയാളം ടീം കടുത്തുരുത്തി )
No comments:
Post a Comment