മൂന്നു കാലില്‍ ചാരിക്കിടന്ന്
ചരിത്രം കാണുകയും
ചരിത്രം കുറിക്കുകയും ചെയ്ത എന്നെ
ചരിത്രത്തിലേക്കുയര്‍ത്താന്‍
ചുമരില്‍ സ്ഥലം മാറ്റിയപ്പോള്‍
എനിക്ക് കാലുകള്‍ നഷ്ടമായി.
വിശാലാക്ഷിടീച്ചര്‍ കണ്ണ് പറിച്ച്
നെഞ്ചത്ത് വിരിച്ചിട്ടപ്പോള്‍
കാഴ്ചയുടെ സാധ്യതകള്‍
കുട്ടികള്‍ക്കൊപ്പം ഞാനുമറിഞ്ഞു.
സൂക്ഷ്മദര്‍ശിനിയിലൂടെ ലോകംകണ്ട
ബാലന്‍മാഷ് കാണാതെപോയ
അഞ്ജുവിന്റെയും സിന്ധുവിന്റെയും
ചിതറിപ്പോയ സ്വപ്നങ്ങള്‍
ഒളിഞ്ഞുകണ്ടത് ഞാന്‍ മാത്രം.
വള്ളത്തോളും വയലാറും
ചങ്ങമ്പുഴയും ആശാനും
ലീലാവതി ടീച്ചറേക്കാള്‍
എനിക്കു മനപ്പാഠമായിരുന്നു.
കാഴ്ചകള്‍ കണ്ടും ചരിത്രമെഴുതിയും
നരച്ചുപോയ എനിക്കൊരുങ്ങാന്‍
വര്‍ണക്കൂട്ടുകളില്ലാ
കറുത്ത ചായം മാത്രം
- എം കെ സൂര്യനാരായണന്‍ വൈക്കം വെസ്റ്റ് (കടുത്തുരുത്തി)
No comments:
Post a Comment