പുസ്തകപരിചയം
(കടപ്പാട്-മാതൃഭൂമി പത്രം)
നടപ്പ് - ഒ.രാജേഷ്
വ്യഥകളും ഭീദിതനിരീക്ഷണങ്ങളും ദാര്‍ശനികബോധ്യങ്ങളും വിമര്‍ശനങ്ങളും
ആസ്വാദനങ്ങളും ആശങ്കകളും സമര്‍ത്ഥമായി പങ്കുവയ്ക്കുന്ന കവിതകള്‍
(കേരള ബുക് ട്രസ്റ്റ്-50 രൂപ)
ഓണപ്പന്ത്- വൈരശ്ശേരി
താളബോധവും സ്നേഹഭാവനയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്
ബാലമനസ്സുകള്‍ക്ക്ഹൃദയതാളമായും സ്നേഹഗീതമായും അവരെ ഭാവനയുടെ
ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ബാലകവിതകള്‍
(സി.കെ.ബുക്സ് പബ്ലിക്കേഷന്‍സ്-35 രൂപ)
ഇരവിക്കുട്ടിപ്പിള്ളപ്പോര് ഒരു പഠനം
(ഡോ.തിക്കുറിശ്ശി ഗംഗാധരന്‍)
തെക്കന്‍ തിരുവിതാം കൂറിലെ വീരഗാഥയായഇരവിക്കുട്ടിപ്പിള്ളപ്പോര്
പൂര്‍ണ്ണമായി രേഖപ്പെടുത്തുകയും അതിനു സാഹിത്യപരവും ഭാഷാപരവും
ചരിത്രപരവുമായി വ്യാഖ്യാനം നല്‍കുകയും ചെയ്യുന്ന പുസ്തകം
(സാഹിത്യകൈരളി-175രൂപ)
ശില്പിയുടെ സ്വപ്നം
(ശ്യാം.സി)
മനുഷ്യവികാരങ്ങളുടെ ദീപ്തമായ പ്രകാശനമാകുന്ന നോവല്‍ ഗ്രാമീണ
പശ്ചാത്തലത്തില്‍ വികസിക്കുന്ന ഇതിവൃത്തം
ബാലകഥാമൃതം
(ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍)
വായിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുന്ന കൃതി പതിനൊന്നു
കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകം
(സമയം പബ്ലിക്കേഷന്‍സ്-40രൂപ)
കനല്‍ നോവുകള്‍
(പി.കെ.ഭാഗ്യലക്ഷ്മി)
അസാധാരണവും സുന്ദരവുമായ ഭാഷാശൈലികൊണ്ട് അനുവാചക ഹൃദയങ്ങളെ
ആസ്വാദനത്തിന്റ പുത്തന്‍ പറുദീസയിലെത്തിക്കുന്ന പതിനേഴുകഥകള്‍
(സമയം പബ്ലിക്കേഷന്‍സ്-40രൂപ)
No comments:
Post a Comment