23 July 2010
എസ്.കെ. പൊറ്റക്കാട്
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്(മാര്‍ച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്സാഹിത്യജീവിതം]
1939ല്‍ പ്രസിദ്ധീകരിച്ച നാടന്‍പ്രേമമാണ് പൊറ്റെക്കാടിന്റെ ആദ്യനോവല്‍ . കാല്പനികഭംഗിയാര്‍ന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.
കൃതികള്‍
നാടന്‍ പ്രേമം എന്ന ചെറു നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നില്‍ ത്തി വായനക്കാരുടെ മനസ്സിൽ വികാരത്ഥിന്റെ വേലിയേറ്റം സൃഷ്ടിക്കനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് അവയെ സപ്ര്ശിച്ച് വായനക്കാരന് പ്രതിപാധ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
നോവല്‍
1937- വല്ലികാദേവി
1941- നാടന്‍ പ്രേമം
1945- പ്രേമശക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്റെ കഥ
1971- ഒരു ദേശത്തിന്റെ കഥ
1974- കുരുമുളക്
1979- കബീന
നോര്‍ത്ത് അവന്യൂ
ചെറുകഥകള്‍
1944 - ചന്ദ്രകാന്തം
1944 - മണിമാളിക
1945 - രാജമല്ലി
1945- നിശാഗന്ധി
1945 - പുള്ളിമാന്‍
1945 - മേഘമാല
1946- ജലതരംഗം
1946 - വൈജയന്തി
യാത്രാവിവരണങ്ങള്‍
1947 - കശ്മീര്‍
1949- യാത്രാസ്മരണകള്‍
1951- കാപ്പിരികളുടെ നാട്ടില്‍
1954- സിംഹഭൂമി
1954- നൈല്‍ ഡയറി
1954- മലയ നാടുകളില്‍
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യന്‍ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെ നാട്ടില്‍
1958- ബാലിദ്വീപ്
1960- ബൊഹേമിയന്‍ ചിത്രങ്ങള്‍
1967- ഹിമാലയന്‍ സാമ്രാജ്യത്തില്‍
1969- നേപ്പാള്‍ യാത്ര
1970- ലണ്ടന്‍ നോട്ട്ബുക്ക്
1974- കെയ്റോ കഥകള്‍
1977- ക്ലിയോപാട്രയുടെ നാട്ടില്‍
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
അദ്ദേഹത്തിന്റെ യാത്രാ വിവരണ സാഹിത്യത്തിനു തുലനം ചെയ്യാന്‍ മറ്റൊന്നില്ല. അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങള്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
യാത്രാവിവരണം: നൈല്‍ഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടില്‍, [[]], ബാലിദ്വീപ്, ലണ്ടന്‍ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (2 വാള്യങ്ങള്‍).സിംഹഭൂമി
ചെറുകഥ: എസ്.കെ.പൊറ്റെക്കാടിന്റെ കഥകള്‍, ഒട്ടകവും മറ്റ് പ്രധാന കഥകളും
* കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്പി
സഞ്ചാരിയുടെ ഗീതങ്ങള്‍
പ്രധാന പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്-ഒരു ദേശത്തിന്റെ കഥ
ജ്ഞാന പീഠം-ഒരു ദേശത്തിന്റെ കഥ
Subscribe to:
Post Comments (Atom)
ഒരുദേശത്തിന്‍റേ കഥ വായിച്ച് കിടന്നുറങ്ങി മൂന്നു ദിവസം പനി പിടിച്ചു കിടന്ന കൗമാര കാലമോര്ക്കുന്നു ഇന്നും പനിക്കിടയിലെ അബോധാവസ്ഥയില്‍ ചലനമറ്റ് സ്വര്‍ണനാഗം പോലെ നാരായണിയെ കണ്ട് കരന്ഞ്ഞതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ
ReplyDeleteപൊറ്റക്കാടിനെ ഓർക്കുന്നു, സ്നേഹത്തോടെ, ആദരവോടേ, നന്ദിയോടെ....
ReplyDeleteനന്ദി ഈ പങ്ക് വയ്ക്കലിനു,,,,
ReplyDeleteഎസ് കെ യുടെ കൃതികള്‍ ഞാന്‍ ഓര്‍ക്കുന്നു
ReplyDeleteയാത്രകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.എസ് കെ യുടെ കൃതികള്‍ അനുഭൂതിസാന്ദ്രമാണ്.
ReplyDelete