മഴയിന്നു പുലരിയെ കുളിരണിയിച്ചുകൊണ്ടൊരു
ചെറുതെന്നലൊത്തരികില്‍ വന്നു
നനു നനെ കുനു കുനെ അരുമയായ് ചെടികളെ
ആകെ നീ മെല്ലെ പുണര്‍ന്നു നിന്നു
കരവലയത്തിലൊതുങ്ങാത്ത സ്നേഹമോ
ഇലകളില്‍ വേപഥുവായ് നിറഞ്ഞു
വിറയാര്‍ന്ന പൂക്കള്‍ നിന്നാദ്യസ്പര്‍ശത്തില്‍
തന്നരുമയാം പൂവിതള്‍ വീഴ്ത്തിനിന്നു
പുല്ലിന്‍ തലപ്പിലും മാമരതുഞ്ചത്തും
നിന്‍ പരിലാളന വര്‍ഷമെത്തി
'പുലരി'തന്‍ 'തെളിമ'യെ പോലും മറന്നു നിന്‍
വരവില്‍ ലയിച്ചു ഭ്രമിച്ചുനിന്നു
പെയ്തിറങ്ങുന്ന നിന്‍കൈകളില്‍ തൊട്ടപ്പോള്‍
മണ്ണിന്‍ മനസ്സും നിറഞ്ഞുപോയി
നിന്‍ വരവുത്സവഘോഷം നിറച്ചുകൊ-
ണ്ടെന്റെ മനസ്സിലും ഹര്‍ഷമായി................
ശ്രീല രവീന്ദ്രന്‍
ഗവ മോഡല്‍ എച്ച് എസ് കോട്ടയം
No comments:
Post a Comment